Quantcast

ട്രാക്ടര്‍ ഉത്പാദന രംഗത്ത് 3 മില്യണ്‍ യൂണിറ്റുകള്‍ പിന്നിട്ട് മഹിന്ദ്ര

ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മ്മാണക്കമ്പനിയായ മഹിന്ദ്രക്ക് ഇതൊരു നാഴികക്കല്ലാണ്.

MediaOne Logo
ട്രാക്ടര്‍ ഉത്പാദന രംഗത്ത് 3 മില്യണ്‍ യൂണിറ്റുകള്‍ പിന്നിട്ട് മഹിന്ദ്ര
X

ട്രാക്ടര്‍ നിര്‍മ്മാണരംഗത്ത് തങ്ങള്‍ 3 മില്യണ്‍ യൂണിറ്റുകള്‍ പിന്നിട്ടുവെന്ന് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മഹിന്ദ്ര. ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയിലാണ് മഹിന്ദ്ര ഇക്കാര്യം അറിയിച്ചത്.

1963 ല്‍ അമേരിക്കന്‍ കമ്പനിയായ ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്ററുമായ് ചേര്‍ന്ന് ട്രാക്ടര്‍ നിര്‍മ്മാണം ആരംഭിച്ച കമ്പനി 2004 ല്‍ തന്നെ 1 മില്യണ്‍ യൂണിറ്റുകള്‍ പിന്നിട്ടിരുന്നു. 2009 ലോകത്തെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ട്രാക്ടര്‍ കമ്പനിയായ് മാറി. 2013ല്‍ 2 മില്യണും 6 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ 3 മില്യണും പിന്നിട്ടു കഴിഞ്ഞു.

എഴുപത് വര്‍ഷങ്ങളായി കാര്‍ഷികാവശ്യങ്ങള്‍ക്കായുള്ള വിവിധോപയോഗ ട്രാക്ടറുകള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് ഇപ്പോള്‍ 6 വന്‍കരകളിലും 40 രാജ്യങ്ങളിലുമായ് വ്യാപിച്ച് കിടക്കുന്ന വലിയ ഒരു വിപണി തന്നെ മുന്നിലുണ്ട്. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയാണ് മഹീന്ദ്രയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. മഹീന്ദ്ര ജിവോ, മഹീന്ദ്ര യുവോ, മഹീന്ദ്ര നോവോ എന്നിവയാണ് വരും തലമുറയില്‍ മഹീന്ദ്രയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ട്രാക്ടറുകള്‍.

TAGS :

Next Story