എന്തുകൊണ്ടാണ് നമ്മുക്ക് സിഎൻജി വാഹനങ്ങൾ ഇഷ്ടമാകുന്നില്ല ?

നിലവിൽ ചില കാർ നിർമാണ കമ്പനികൾ ഫാക്ടറി ഫിറ്റഡായി തന്നെ സിഎൻജി മോഡലുകൾ പുറത്തിറക്കുന്നുണ്ട്. അത് കൂടാതെ സിഎൻജി കിറ്റ് ഉപയോഗിച്ച് നിലവിലെ പെട്രോൾ കാറുകൾ സിഎൻജിയിലേക്ക് മാറ്റാനും സാധിക്കും.

Update: 2021-11-28 09:50 GMT
Editor : Nidhin | By : Web Desk
Advertising

പെട്രോൾ, ഡീസൽ വില പരിധികൾ കടന്ന് കടക്കുമ്പോൾ പകരമായി ഉപയോഗിക്കാവുന്ന ഇന്ധന ഉപാധികൾ തേടുകയാണ് പലരും. അതിൽ ഇലക്ട്രിക് കാറുകൾ കഴിഞ്ഞാൽ രണ്ടാമത് വരുന്ന വിഭാഗമാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി). കുറഞ്ഞ പരിപാലനചെലവ്, പരിസ്ഥിതി സൗഹൃദം ഇതൊക്കെയാണ് സിഎൻജിയുടെ പ്രധാന ഗുണങ്ങളായി പരിഗണിക്കുന്നത്.

നിലവിൽ ചില കാർ നിർമാണ കമ്പനികൾ ഫാക്ടറി ഫിറ്റഡായി തന്നെ സിഎൻജി മോഡലുകൾ പുറത്തിറക്കുന്നുണ്ട്. അത് കൂടാതെ സിഎൻജി കിറ്റ് ഉപയോഗിച്ച് നിലവിലെ പെട്രോൾ കാറുകൾ സിഎൻജിയിലേക്ക് മാറ്റാനും സാധിക്കും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സിഎൻജി ഇന്ത്യക്കാർക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. അതിന് ചില കാരണങ്ങളുണ്ട്.

കൂടിയ വില

പെട്രോൾ, ഡീസൽ വേരിയന്റുകളേക്കാൾ വില കൂടുതലാണ് സിഎൻജി വേരിയന്റിന്. ഓൾട്ടോയുടെ പെട്രോൾ വേരിയന്റിനേക്കാൾ ഒരു ലക്ഷത്തിനടുത്ത് അധികം സിഎൻജിക്ക് അധികം നൽകണം. പുറത്ത് നിന്ന് സിഎൻജി കിറ്റ് വാങ്ങിയാലും അതിന് അധിക വില നൽകണം. ഫിറ്റിങ് ചാർജ് വേറെയും നൽകണം.

സിഎൻജി പമ്പുകളുടെ ലഭ്യതക്കുറവ്

സിഎൻജി ഉപഭോക്താക്കൾ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സിഎൻജി പമ്പുകളുടെ ലഭ്യതക്കുറവ്. മിക്കവാറും ഒരു ജില്ലയിൽ ഒന്നോ രണ്ടോ സിഎൻജി പമ്പുകൾ മാത്രമേ ഉണ്ടാകൂ. ഒരു സിഎൻജി പമ്പു പോലും ലഭ്യമല്ലാത്ത ജില്ലകളുമുണ്ട്. പെട്രോൾ പോലെ ഇടക്കിടെ ഇന്ധനം നിറക്കേണ്ടങ്കിലും സിഎൻജി വാഹനങ്ങളുടെ എണ്ണം കൂടുന്നത് കൊണ്ട് തന്നെ പമ്പുകളിൽ തിരക്കും വർധിക്കുന്നുണ്ട്.

കുറഞ്ഞ സ്റ്റോറേജ് സ്‌പേസ്

സിഎൻജി കിറ്റ് സ്ഥാപിക്കുന്നത് കാറുകളുടെ ബൂട്ടിലാണ്. വലിയ ടാങ്കായത് കൊണ്ട് തന്നെ ബൂട്ട് സ്‌പേസിന്റെ വലിയ ഭാഗം തന്നെ സിഎൻജി അപഹരിക്കും. പ്രത്യേകിച്ചും ബൂട്ട് സ്‌പേസ് കുറഞ്ഞ ഹാച്ച് ബാക്കുകളിൽ ഇന്ന് നന്നായി ബാധിക്കും.

പെർഫോർമൻസിലുണ്ടാകുന്ന കുറവ്

സിഎൻജി പരിസ്ഥിതി സൗഹൃദമാണെങ്കിലും പെർഫോർമൻസിന്റെ കാര്യം വരുമ്പോൾ ചില വിട്ടുവീഴ്ചകൾക്ക് നമ്മൾ തയാറാകണം. പെർഫോമൻസിൽ വലിയ മാറ്റം പെട്ടെന്ന് മനസിലാകിലെങ്കിലും 3-4 വർഷത്തിനുള്ളിൽ സിഎൻജി വാഹനങ്ങളുടെ പെർഫോർമൻസിൽ കുറവ് വരാറുണ്ട്. പെട്രോൾ കാറുകളേക്കാൾ ആക്‌സിലേറഷനിലെ കുറവ് ശ്രദ്ധിച്ചാൽ തന്നെ അത് മനസിലാകും. ഓരോ വർഷവും സിഎൻജി കാറുകളുടെ പെർഫോമൻസ് 10 ശതമാനം കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിഎൻജി കിറ്റ് വാഹനത്തിന്റെ ഭാരം കൂട്ടുന്നതും പ്രകടനത്തെ ബാധിക്കും.

എൻജിൻ ഇഞ്ചക്ടർ പ്രശ്‌നങ്ങൾ

കാറുകളുടെ മിക്ക എഞ്ചിൻ ഭാഗങ്ങൾക്കും കൃത്യമായ ലൂബ്രിക്കേഷൻ നൽകേണ്ടതുണ്ട്. എഞ്ചിൻ ഓയിലിനെ കൂടാതെ പെട്രോൾ/ഡീസൽ എന്നിവയും ചില ഭാഗങ്ങളുടെ ലൂബ്രിക്കന്റായി വർത്തിക്കാറുണ്ട്. അതിൽ പ്രധാനിയാണ് ഫ്യൂയർ ഇഞ്ചക്ടർ. സിഎൻജി ഗ്യാസായതു കൊണ്ട് തന്നെ ലൂബ്രിക്കേഷൻ ലഭിക്കില്ല. അത് ഇഞ്ചക്ടർ ഡ്രൈയാകാൻ ഇടയാക്കും. ലോങ് റണ്ണിൽ അത് എഞ്ചിനിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട്് തന്നെ സിഎൻജി വാഹനങ്ങൾക്ക് കൂടുതൽ കൃത്യമായ സർവീസ് ആവശ്യമാണ്.

Summary: Drawbacks of CNG Cars in india

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News