ടാറ്റ- ടിയാഗോ, ടിഗോർ സിഎൻജി പതിപ്പുകളെത്തി; വില 6.09 ലക്ഷം മുതൽ

രണ്ട് മോഡലുകളുടെയും ടെയിൽഗേറ്റിൽ പതിപ്പിച്ചിരിക്കുന്ന 'i-CNG' ബാഡ്ജ് മാത്രമാണ് പെട്രോൾ, സിഎൻജി പതിപ്പുകളെ തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്നത്

Update: 2022-01-19 12:07 GMT
Editor : abs | By : Web Desk
Advertising

ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ ടിയാഗോ ഹാച്ച്ബാക്കിന്റെയും ടിഗോർ കോംപാക്ട് സെഡാന്റെയും സിഎൻജി പതിപ്പ് വില്പനക്കെത്തി. ടിയാഗോ സിഎൻജിയുടെ വില 6.09 ലക്ഷം രൂപ മുതലും, ടിഗോർ സിഎൻജിയുടെ വില 7.69 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവോട്രോൺ എൻജിൻ ആണ് വാഹനത്തിൽ. 73 എച്ച്പി പവറും 95 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് സിഎൻജി പതിപ്പുകൾ വാങ്ങാനാവുക.

ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പുകൾക്ക് പെട്രോൾ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. രണ്ട് മോഡലുകളുടെയും ടെയിൽഗേറ്റിൽ പതിപ്പിച്ചിരിക്കുന്ന 'i-CNG' ബാഡ്ജ് മാത്രമാണ് പെട്രോൾ, സിഎൻജി പതിപ്പുകളെ തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്നത്. ഇന്റീരിയറിൽ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും പെട്രോൾ, സിഎൻജി പതിപ്പുകൾ സമാനത പുലർത്തുന്നു.

ടിയാഗോ സിഎൻജി നാല് ട്രിമ്മുകളിൽ ലഭ്യമാണ്. XE, XM, XT, XZ+ എന്നിവ. ടിഗോർ സിഎൻജി രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ്. XZ, XZ+ എന്നിവ. ടിയാഗോ സിഎൻജി ബേസ് മുതൽ സെക്കൻഡ് ഫ്രം ടോപ്പ് ട്രിം വരെ ലഭ്യമാണ്. അതേസമയം ടിഗോർ സിഎൻജി ടോപ്പ്-സ്‌പെക്ക് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News