എന്താണ് ടിവിഎസിന്‍റെ പുതിയ 'ആര്‍'- വാഹനലോകം കാത്തിരിക്കുന്നു

അപ്പാച്ചെ 200 4V, ആർആർ 310 എന്നിവ പുറത്തിറക്കി ഞെട്ടിച്ച ടിവിഎസിൽ നിന്ന് ഇത്തവണയും ഒരു അത്ഭുതം തന്നെ വാഹനലോകം പ്രതീക്ഷിക്കുന്നുണ്ട്.

Update: 2021-09-14 14:08 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിലെ ബൈക്ക് പ്രേമികൾ അന്വേഷിക്കുന്ന ഒരു കാര്യമാണ്-എന്താണ് 'ആർ' എന്ന് അക്ഷരത്തിൽ ആരംഭിക്കുന്ന ടി.വി.എസിൽ നിന്ന് പുറത്തിറങ്ങുന്ന പുതിയ ബൈക്ക്.

ടിവിഎസ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് പുതുതായി പുറത്തിറക്കുന്ന വാഹനത്തിന്റെ ടീസറുകൾ പുറത്തുവിട്ടത്. രണ്ട് ടീസറുകളാണ് പുറത്തിറങ്ങിയിരിക്കുന്ന്. തീർത്തും പുതിയ വ്യത്യസ്തമായ ഹെഡ്‌ലൈറ്റ് ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ടെയിൽ ലൈറ്റും ഹെഡ്‌ലൈറ്റും എൽഇഡിയാണെന്നും ട്രെയിലറിൽ നിന്ന് വ്യക്തമാകും.

ഇൻഡിക്കേറ്ററുകളുടെ ചിത്രം വ്യക്തമായി കിട്ടിയില്ലെങ്കിലും അതിന്റെ വലിപ്പം നിരീക്ഷിച്ചാൽ ഹാലോജനാണെന്ന് മനസിലാകും. അത്ര അഗ്രസീവായ ലുക്ക് അല്ല ലുക്കല്ല വാഹനത്തിന് ടിവിഎസ് നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അപ്പാച്ചെ പോലെയൊരു മോഡലല്ല കമ്പനി ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കാം. നിലവിൽ ടി.വി.എസിന് മോഡലുകളില്ലാത്തെ 150 സിസി സെഗ്മെന്റിലായിരിക്കും ഈ വാഹനം ഉൾപ്പെടുക എന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാരന് താങ്ങാനാവുന്ന വിലയായിരിക്കും വാഹനത്തിനെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 16 നാണ് വാഹനം പുറത്തിറങ്ങുക.

അതേസമയം വാഹനത്തിന് സ്‌പോർട്ടി ലുക്ക് നഷ്ടപെടാതിരിക്കാൻ സ്‌പോർട്ടി ലുക്കുള്ള ടാങ്കും തീയറ്റർ ടൈപ്പ് സീറ്റും നൽകിയിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തിറങ്ങിയ ടീസറിന്റെ അവസാനം ''R'' എന്ന അക്ഷരം കാണിക്കുന്നുണ്ട്. ഇതായിരിക്കാം വാഹനത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപ്പാച്ചെ 200 4V, ആർആർ 310 എന്നിവ പുറത്തിറക്കി ഞെട്ടിച്ച ടിവിഎസിൽ നിന്ന് ഇത്തവണയും ഒരു അത്ഭുതം തന്നെ വാഹനലോകം പ്രതീക്ഷിക്കുന്നുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News