ബിഎസ് 3 വാഹനങ്ങള്‍ വന്‍വിലക്കുറവില്‍

Update: 2018-04-21 11:29 GMT
ബിഎസ് 3 വാഹനങ്ങള്‍ വന്‍വിലക്കുറവില്‍
Advertising

പതിനായിരം രൂപ മുതല്‍ 25000 രൂപ വരെ കുറവിലായിരുന്നു വില്പന

സംസ്ഥാനത്ത് ബി എസ് 3 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സമയപരിധി ഇന്നലെ വൈകീട്ടോടെ അവസാനിച്ചു. അന്തരീക്ഷമലിനീകരണ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി എസ് 3 വാഹനങ്ങളുടെ വില്പന രാജ്യത്ത് നിരോധിച്ചത്. അവസാന ദിവസവും വാഹനങ്ങള്‍ വലിയ വിലകുറവിലാണ് കമ്പനികള്‍ വിറ്റഴിച്ചത്.

Full View

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിലയും ഡിസ്കൌണ്ടും വാഹനങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. ബൈക്കുകള്‍ക്കും സ്കൂട്ടറുകള്‍ക്കും 10 മുതല്‍ 20 ശതമാനം വരെ വിലകുറവിലാണ് വിറ്റത്. വിലകുറച്ചതോടെ ഷോറൂമുകളിലും വലിയ തിരക്കനുഭവപ്പെട്ടു. കോഴിക്കോട് ജില്ലയില്‍ മാത്രം 795 വാഹനങ്ങള്‍ ഇന്നലെ താല്ക്കാലിക രജിസ്ട്രേഷന്‍ നടത്തി. സാധാരണ ദിവസങ്ങളില്‍ 500 വാഹനങ്ങള്‍ വരെയാണ് രജിസ്ട്രേഷന്‍ നടത്താറുളളത്.

ബി എസ് 3 വാഹനങ്ങള്‍ നിലവില്‍ വന്ന 2010 മുതല്‍ 13 കോടി വാഹനങ്ങള്‍ കമ്പനികള്‍ നിര്‍മ്മിച്ചിരുന്നു. ഇതില്‍ 8.24 ലക്ഷം വാഹനങ്ങളുടെ വില്പന നടന്നിരുന്നില്ല. ഈ വാഹനങ്ങള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനികള്‍ വന്‍ വിലകുറവുമായി രംഗത്തെത്തിയത്.

Similar News