എയര്‍ബാഗ് തകരാര്‍; ഹോണ്ട 40,000 ലേറെ കാറുകള്‍ തിരിച്ചുവിളിക്കുന്നു

Update: 2018-04-23 14:37 GMT
എയര്‍ബാഗ് തകരാര്‍; ഹോണ്ട 40,000 ലേറെ കാറുകള്‍ തിരിച്ചുവിളിക്കുന്നു
Advertising

എയര്‍ബാഗിലെ തകരാറിനെ തുടര്‍ന്നാണ് 41,580 കാറുകള്‍ കമ്പനി തിരികെ വിളിക്കുന്നത്.

വന്‍കിട മോട്ടോര്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട കാറുകള്‍ തിരികെ വിളിക്കുന്നു. എയര്‍ബാഗിലെ തകരാറിനെ തുടര്‍ന്നാണ് 41,580 കാറുകള്‍ കമ്പനി തിരികെ വിളിക്കുന്നത്.

2012ല്‍ നിര്‍മിച്ച കാറുകളാണ് തിരികെ വിളിക്കുന്നതെന്നും ഹോണ്ടയുടെ ജാസ്, സിറ്റി, സിവിക്, അക്കോര്‍ഡ് വിഭാഗത്തില്‍പ്പെട്ട കാറുകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഹോണ്ട പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ വിവിധ ഡീലര്‍ഷിപ്പുകളിലൂടെ സൗജന്യമായാകും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിനല്‍കുക. ഇക്കാര്യത്തില്‍ ഉടന്‍തന്നെ ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു.

Similar News