ഫോര്‍ഡ് 53,000 ട്രക്കുകള്‍ തിരികെവിളിച്ചു

Update: 2018-05-03 18:30 GMT
ഫോര്‍ഡ് 53,000 ട്രക്കുകള്‍ തിരികെവിളിച്ചു
Advertising

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫോര്‍ഡ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫോര്‍ഡ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. 53,000 ലധികം വാഹനങ്ങളാണ് ഫോര്‍ഡ് തിരികെ വിളിക്കുന്നത്. ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ലിവറിന് തകരാര്‍ കണ്ടെത്തിയ എഫ് 25 പിക്കപ്പ് ട്രക്കുകളാണ് ഫോര്‍ഡ് തിരികെ വിളിക്കുന്നത്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ വില്‍പ്പന നടത്തിയവയാണ് ഈ വാഹനങ്ങള്‍. ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ലിവറിന് തകരാണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ഫോര്‍ഡ് വാഹനങ്ങള്‍ തിരികെ വിളിക്കല്‍ പ്രഖ്യാപിച്ചത്. വാഹനത്തിന്റെ വാതിലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വടക്കേ അമേരിക്കയില്‍ ഫോര്‍ഡ് രണ്ടുലക്ഷത്തില്‍പ്പരം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു.

Similar News