ഈ കാര്‍ വാങ്ങൂ... മഹീന്ദ്ര നിങ്ങളുടെ കറണ്ട് ബില്‍ അടയ്ക്കും
രാജ്യത്തെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ച പുതിയ ഓഫറാണ് വാഹന വിപണിയിലെ പുതിയ ചര്‍ച്ചാ വിഷയം. ഇന്ന് വരെ ഒരു കാര്‍ നിര്‍മാതാക്കളും നല്‍കാത്ത ഓഫറാണ് മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മഹീന്ദ്ര ഇലക്ട്രിക് പ്രഖ്യാപിച്ച പുതിയ ഓഫറാണ് വാഹന വിപണിയിലെ പുതിയ ചര്‍ച്ചാ വിഷയം. ഇന്ന് വരെ ഒരു കാര്‍ നിര്‍മാതാക്കളും നല്‍കാത്ത ഓഫറാണ് മഹീന്ദ്ര ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ''കാര്‍ വാങ്ങൂ... പെട്രോളിന്റെ പണം ഞങ്ങള്‍ തരാമെന്ന് ഇതുവരെ ഒരു കമ്പനിയും പറഞ്ഞിട്ടില്ല. എന്നാല്‍ മഹീന്ദ്ര പറഞ്ഞു. പക്ഷേ പെട്രോളല്ല. മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിറ്റി സ്മാര്‍ട്ട് കാര്‍ e2o പ്ലസ് വാങ്ങിയാല്‍ നിങ്ങളുടെ കറണ്ട് ബില്‍ ഞങ്ങള്‍ അടക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം.
അതായത്, e2o പ്ലസ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന കറണ്ടിന്റെ പണം മഹീന്ദ്ര നല്‍കുമെന്ന് സാരം. ഹാച്ച്ബാക്ക് കാറായ e2o പ്ലസിന് 5.46 ലക്ഷം മുതല്‍ 8.46 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ഇതൊക്കെയാണെങ്കിലും കേട്ടപാതി കേള്‍ക്കാതെ പാതി e2o പ്ലസ് വാങ്ങാന്‍ ഷോറൂമിലേക്ക് പായരുത്. കറണ്ട് ബില്‍ അടക്കുന്ന കാര്യത്തില്‍ മഹീന്ദ്ര ചില വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 140 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിവുള്ളവനാണ് e2o പ്ലസ്. 85 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത. ഏകദേശം 70 പൈസയില്‍ താഴെയാണ് ഒരു കിലോമീറ്റര്‍ ഈ കാറില്‍ യാത്ര ചെയ്യാന്‍ ചെലവാകൂ. നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജാവുന്ന റീ ജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിനുണ്ട്. പവര്‍ സ്റ്റിയറിങിലാണ് ഇതിലുള്ളത്. ഹില്‍ അസിസ്റ്റ്, റിവേഴ്‌സ് കാമറ, കാര്‍ ലോക്ക് /അണ്‍ലോക് സംവിധാനങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ നിയന്ത്രിക്കാം. മുന്‍നിര വേരിയന്റില്‍ ഒന്നര മണിക്കൂറില്‍ ബാറ്ററി ഫുള്‍ ചാര്‍ജാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ടോപ് വേരിയന്റ് ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെയും അടിസ്ഥാന മോഡല്‍ 110 കിലോമീറ്റര്‍ വരെയും ഇന്ധനക്ഷമത നല്‍കുന്നു.