നിരത്തിനെ പ്രണയിക്കാന്‍ ഹെക്സ എത്തി
അഞ്ച് വ്യത്യസ്ത നിറങ്ങളിലായി 6 വേരിയന്റിലാണ് ഹെക്സ വിപണിയിലെത്തുന്നത്. 12.30 ലക്ഷം മുതല്‍ 17.70 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.
ടാറ്റയുടെ ഏറ്റവും പുതിയ വാഹനമായ ഹെക്സ വിപണിയിലെത്തി. അഞ്ച് വ്യത്യസ്ത നിറങ്ങളിലായി 6 വേരിയന്റിലാണ് ഹെക്സ വിപണിയിലെത്തുന്നത്. 12.30 ലക്ഷം മുതല്‍ 17.70 ലക്ഷം രൂപവരെയാണ് എക്സ് ഷോറൂം വില.
ലൈഫ് സ്റ്റൈല്‍ വാഹനമെന്നാണ് ഹെക്സയെ ടാറ്റ വിശേഷിപ്പിക്കുന്നത്. രൂപകല്‍പനയിലും ആഡംബരത്തിലും മുമ്പന്‍. ഓഫ് റോഡ്, ഓണ്‍ റോഡ് ശേഷിയിലും കരുത്തന്‍. ഹെക്സയെ ഏറെ പ്രതീക്ഷയോടെയാണ് ടാറ്റാ മോട്ടോഴ്സ് വിപണിയിലെത്തിച്ചിരിക്കുന്നത്. xe, xm, xt, xma, xta, xt 4*4 എന്നിങ്ങനെ 6 വേരിയന്റുകളുണ്ട് ഹെക്സയ്ക്ക്. പേള്‍ വൈറ്റ്, അരിസോണ ബ്ലൂ, ടംഗ്സ്റ്റണ്‍ സില്‍വര്‍, സ്കൈ ഗ്രേ, പ്ലാറ്റിനം സില്‍വര്‍ എന്നിങ്ങനെ 5 വ്യത്യസ്ത നിറങ്ങളിലാണ് ഹൈക്സ വരുന്നത്. 5 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്ക്രീന്‍, സ്മാര്‍ട്ട് ഫോണ്‍ ഇന്റഗ്രേഷന്‍ തുടങ്ങി ആത്യാധുനിക സൌകര്യങ്ങളുമുണ്ട്. 12.30 ലക്ഷം മുതല്‍ 17.70 ലക്ഷം രൂപവരേയാണ് വാഹനത്തിന്റെ കേരളത്തിലെ എക്സ് ഷോറൂം വില.