ഇന്ത്യയില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള 5 കാറുകള്‍
ഇന്ധനക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് ഇന്ത്യയിലെ സാധാരണക്കാരായ കാര്‍ ഉപഭോക്താക്കള്‍
ഇന്ധനക്ഷമതയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ് ഇന്ത്യയിലെ സാധാരണക്കാരായ കാര്‍ ഉപഭോക്താക്കള്‍. പ്രത്യേകിച്ചും അടിക്കടി ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍. ഇന്ധനക്ഷമതക്കൊപ്പം പോക്കറ്റിലൊതുങ്ങുന്ന വിലയില്‍ വാങ്ങാന്‍ കഴിയുന്ന അഞ്ച് കാറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം
മാരുതി ആള്‍ട്ടോ കെ10
മാന്യമായ വിലക്കൊപ്പം മികച്ച ഇന്ധനക്ഷമതയും ഉറപ്പുനല്‍കുന്ന വാഹനമാണ് ആള്‍ട്ടോ കെ10. 3.3 ലക്ഷം മുതല്‍ 4.2 ലക്ഷം രൂപ വരെയാണ് വില നിരക്ക്. പെട്രോള്‍ ലിറ്ററിന് 24.07 കിലോമീറ്ററാണ് ആള്‍ട്ടോ കെ10 ന്റെ മൈലേജ്. 1.0 ലിറ്റര്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്.
ഡസ്റ്റന്‍ റെഡി ഗോ
പെട്രോള്‍ കാറുകളില്‍ മികച്ച ഇന്ധന ക്ഷമതയും ഒപ്പം ഗ്ലാമറും ഒത്തുചേര്‍ന്നവനാണ് റെഡി ഗോ. ആള്‍ട്ടോ കെ 10നേക്കാള്‍ കുറഞ്ഞ വിലയും എന്നാല്‍ അതിനൊത്ത മൈലേജുമാണ് റെഡി ഗോയുടെ ആകര്‍ഷണം. 2.41 ലക്ഷം രൂപ മുതല്‍ 3.34 ലക്ഷം രൂപ വരെയാണ് വില. ലിറ്ററിന് 25.17 കിലോമീറ്ററാണ് ഇന്ധനക്ഷമത. ചില ഡീസല്‍ കാറുകളുടെ മൈലേജിനേക്കാള്‍ കൂടുതലാണിത്.
ടാറ്റ തിയാഗോ
ഇന്ത്യയിലെ പെട്രോള്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നാണ് തിയാഗോ. 1.2 ലിറ്റര്‍ റിവോട്രണ്‍ എന്‍ജിന്‍ കരുത്തുപകരുന്ന തിയാഗോ ലിറ്ററിന് 23.84 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.
റെനോ ക്വിഡ്
മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഷിയോമിയുണ്ടാക്കിയ തരംഗത്തേതിന് സമാനമായ വിപ്ലവമായിരുന്നു ചെറുകാര്‍ വിപണിയില്‍ റെനോ ക്വിഡ് തീര്‍ത്തത്. 2.62 ലക്ഷം രൂപ മുതല്‍ 3.67 ലക്ഷം രൂപ വരെയാണ് വില. 0.8 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ഒരു ലിറ്റര്‍ പെട്രോളിന് 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കുക. 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ക്വിഡ് നിരത്തിലെത്തുന്നുണ്ട്.
മാരുതി സുസുക്കി ആള്‍ട്ടോ 800
ഇന്ത്യന്‍ നിരത്തുകളില്‍ ഇന്ന് ഏറ്റവും ഇന്ധനക്ഷമതയുള്ള ചെറുകാറുകളില്‍ പ്രധാനിയാണ് ആള്‍ട്ടോ 800. ലിറ്ററിന് 24.7 കിലോമീറ്ററാണ് മൈലേജ്.