നാനോ ഇലക്ട്രിക് കാര്‍ വരുന്നു; മൈലേജും പ്രത്യേകതകളും
ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറില്‍ ഒരു കാര്‍ എന്ന ആശയവുമായി എത്തിയ നാനോ ഇടക്കാലത്ത് തിരിച്ചടി നേരിട്ട ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വൈദ്യുത പതിപ്പിന്റെ ചുമലിലേറിയാകും.
രാജ്യത്തെ മധ്യവര്‍ഗത്തെ ഉന്നമിട്ട് ടാറ്റ മോട്ടോഴ്‍സ് പുറത്തിറക്കിയ നാനോ കാറുകളുടെ വൈദ്യുത പതിപ്പ് ഉടന്‍ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വിലക്കുറില്‍ ഒരു കാര്‍ എന്ന ആശയവുമായി എത്തിയ നാനോ ഇടക്കാലത്ത് തിരിച്ചടി നേരിട്ട ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വൈദ്യുത പതിപ്പിന്റെ ചുമലിലേറിയാകും.
Representational Image
ജയം നിയോ എന്ന പേരിലായിരിക്കും ഇലക്ട്രിക് പതിപ്പിനെ രംഗത്തിറക്കുക. 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയം നിയോയെ അനാവരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഓലയാണ് നാനോയുടെ ഇലക്ട്രിക് കാര്‍ ആദ്യം തന്നെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. 400 ഇലക്ട്രിക് കാറുകള്‍ ഓല ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുത കാറിന്റെ ഉത്പാദനത്തിന് കോയമ്പത്തൂര്‍ ആസ്ഥാനമായ ജെയം ഓട്ടമോട്ടീവ്‌സുമായി ടാറ്റ കരാറിലെത്തിയിട്ടുണ്ട്. ബോഡി ഷെല്‍ സംവിധാനം ഉപയോഗിച്ചാണ് ജയം നിയോ യഥാര്‍ഥ്യമാകുന്നത്.
ബാറ്ററി കരുത്തില്‍ ഓടുന്ന നാനോ 17 കിലോവാട്ട് കരുത്താണ് സൃഷ്ടിക്കുക. ഒരു തവണ പൂര്‍ണതോതില്‍ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്ററില്‍ അധികം ഓടാന്‍ ജയം നിയോയ്ക്കു കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. നിലവിലെ നാനോ കാറുകളുടെ ഭാരം 636 കിലോഗ്രാം മാത്രമാണ്. എന്നാല്‍ ഇത് ഇലക്ട്രിക് കാറിലേക്ക് എത്തുമ്പോള്‍ 800 കിലോഗ്രാം ഭാരമായി ഉയരും. അതുകൊണ്ട് തന്നെ 17 കിലോവാട്ട് കരുത്ത് കൊണ്ട് കമ്പനി അവകാശപ്പെടുന്നത്രയും പ്രകടനക്ഷമത നിയോയ്ക്കുണ്ടാകുമോയെന്ന കാര്യം സംശയമാണ്. ഇതൊക്കെയാണെങ്കിലും വില സംബന്ധിച്ച് കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല.