കുഞ്ഞന്‍ എസ്‍യുവികളില്‍ കരുത്തന്‍; റെനോ കാപ്ചര്‍ എത്തി

Update: 2018-06-04 13:12 GMT
Editor : Alwyn K Jose
കുഞ്ഞന്‍ എസ്‍യുവികളില്‍ കരുത്തന്‍; റെനോ കാപ്ചര്‍ എത്തി
Advertising

കുഞ്ഞന്‍ എസ്‍യുവികളുടെ പോര്‍ക്കളത്തിലേക്ക് ചീറിപ്പാഞ്ഞ് എത്തുകയാണ് നെറോയുടെ പുതിയ മുഖം കാപ്ചര്‍.

കുഞ്ഞന്‍ എസ്‍യുവികളുടെ പോര്‍ക്കളത്തിലേക്ക് ചീറിപ്പാഞ്ഞ് എത്തുകയാണ് നെറോയുടെ പുതിയ മുഖം കാപ്ചര്‍. ഡസ്റ്റര്‍ എന്ന ഗ്ലാമര്‍ സിക്സ് പാക്ക് താരത്തെ കളത്തിലിറക്കി ആരാധകരുടെ മനം കവര്‍ന്ന റെനോ, ഇന്ത്യന്‍ വിപണിയില്‍ ഒരിക്കല്‍ കൂടി കരുത്ത് തെളിയിക്കാനാണ് കാപ്ചറിനെ അവതരിപ്പിക്കുന്നത്.

ഇന്നാണ് കാപ്ചറിലനെ ഇന്ത്യന്‍ വിപണിക്ക് റെനോ പരിചയപ്പെടുത്തിയത്. 9.99 ലക്ഷം രൂപ മുതല്‍ 13.88 ലക്ഷം രൂപ വരെയാണ് കാപ്ചറിന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലെത്തുന്ന കാപ്ചര്‍, നാലു ട്രിം ലെവലുകളിലാണ് വിപണിയില്‍ കരുത്ത് തെളിയിക്കുക. ഡീസല്‍ എന്‍ജിനിലുള്ള ഏറ്റവും മുന്തിയ ഇനമായ പ്ലേറ്റിനിന് 13.88 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 25,000 രൂപ നല്‍കി കാപ്ചര്‍ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.

ഡസ്റ്ററിന് സമാനമായ M0 പ്ലാറ്റ്ഫോമില്‍ തന്നെയാണ് കാപ്ചറിനെയും അണിയിച്ചൊരുക്കുന്നത്. 4,329 mm ആണ് കാപ്ചറിന്റെ നീളം. 1,619 mm ഉയരവും 1,813 mm വീതിയുമുണ്ട്. 2,673 mm വീല്‍ബേസും 210 mm ഗ്രൌണ്ട് ക്ലിയറന്‍സുമുണ്ട്. 392 ലിറ്ററാണ് ബൂട്ട് സ്പേസ് ശേഷി. ഡീസല്‍, പെട്രോള്‍ എന്‍ജിനിലെത്തുന്ന കാപ്ചര്‍ കരുത്തുകൊണ്ട് കൂടെയോടുന്ന കുഞ്ഞന്‍ എസ്‍യുവികളില്‍ ആരെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവനാണ്. 1.5 ലിറ്റര്‍ H4K പെട്രോള്‍ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 103 ബിഎച്ച്‍പി കരുത്താണ് ഉത്പാദിപ്പിക്കുന്നത്. 4000 ആര്‍പിഎമ്മില്‍ 142 എന്‍എം ആണ് ടോര്‍ക്ക്. ഇതേസമയം, 1.5 ലിറ്റര്‍ K9K dCi ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്‍പി കരുത്തും 1750 ആര്‍പിഎമ്മില്‍ 240 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

പെട്രോള്‍ എന്‍ജിന്‍ അഞ്ച് സ്‍പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമായാണ് എത്തുന്നതെങ്കില്‍ ഡീസല്‍ വേരിയന്റ് ആറ് സ്‍പീഡ് മാനുവല്‍ ട്രാന്‍സ്‍മിഷനുമായാണ് എത്തുന്നത്. കറുപ്പും വെളുപ്പും ചേരുമ്പോഴുള്ള നിറങ്ങളുടെ ഇണക്കം മനസിലാക്കിയ റെനോ കാപ്ചറിന്റെ ഉള്‍ഭാഗം ഈ രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വീതിയേറിയ ഗ്രില്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍ എന്നിവയാണ് ക്യാപ്ച്ചറിന്റെ പ്രധാന പ്രത്യേകതകള്‍. ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സംവിധാനങ്ങളും കാപ്ച്ചറിലുണ്ട്. ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രേറ്റ എന്നിവരാണ് കാപ്ച്ചറിന്റെ എതിരാളികള്‍.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News