മെഴ്‍സിഡസ് ബെന്‍സുണ്ടായത് ഇങ്ങനെ... നിങ്ങള്‍ക്കറിയാമോ ഇവളുടെ പിറവിയിലെ കൌതുകങ്ങള്‍

Update: 2018-06-04 20:55 GMT
Editor : Alwyn K Jose
മെഴ്‍സിഡസ് ബെന്‍സുണ്ടായത് ഇങ്ങനെ... നിങ്ങള്‍ക്കറിയാമോ ഇവളുടെ പിറവിയിലെ കൌതുകങ്ങള്‍
Advertising

യെലെനികിന്‍റെ മൂത്തമകളുടെ ഓമനപ്പേരായിരുന്നു മെഴ്‌സിഡസ്

ജർമനിയിലെ ഡെയിംലർ എജി എന്ന കമ്പനിയുടെ ഒരു വിഭാഗമാണ് ആഗോള ആഢംബരകാറുകളും മറ്റു പലതരം വാഹനങ്ങളും നിർമ്മിക്കുന്ന മെഴ്‌സിഡസ് ബെൻസ്. 1926 മെയ് 11 നാണ് മെഴ്‌സിഡസ് ബെൻസ് കമ്പനി രൂപം കൊണ്ടത്.

ഡെയിംലർ കാറുകളുടെ കച്ചവടക്കാരനായിരുന്നു ആസ്ട്രിയക്കാരനായ എമില്‍ യെലെനിക്. കാറ് വാങ്ങി കാറോട്ട മത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. യെലെനികിന്‍റെ മൂത്തമകളുടെ ഓമനപ്പേരായിരുന്നു മെഴ്‌സിഡസ്. 1900 ാം ആണ്ടില്‍‍ മോട്ടോറെന്‍ ഗെസെല്‍ഷാഫ്റ്റ് മത്സരത്തിന് കാറിറക്കിയപ്പോള്‍ പ്രിയ മകളുടെ പേര് അതിനിടണമെന്ന് എമില്‍ അഭ്യര്‍ഥിച്ചു. മേഴ്‌സിഡസ് 35 പിഎസ്. അതായിരുന്നു അവളുടെ പേരിലിറങ്ങിയ ആദ്യ കാര്‍. 1901 മാര്‍ച് 11 ലെ നൈസ് റെയ്‌സിങ് വീക്കില്‍മെഴ്‌സഡീസ് സകലരുടെയും മനം കവര്‍ന്നു. അങ്ങനെ മെഴ്‌സിഡസ് കാറുകളുണ്ടായി. 1926ല്‍ ഡെയിംലറും ബെന്‍സും ലയിച്ചു. അങ്ങിനെ ലോകപ്രശസ്തമായ മറ്റൊരു ബ്രാന്‍ഡ് പിറവിയെടുത്തു. മെഴ്സിഡസ് ബെന്‍സ്.

ലോകത്ത് പെണ്‍ പേരുള്ള ഒരേയൊരു ഓട്ടോമോട്ടീവ് ബ്രാന്‍ഡ്. കരുത്തിലും അഴകിലും ഉപയോക്താക്കളുടെ മനം കവര്‍ന്ന വാഹനം. മെഴ്‍സിഡസിന്‍റെ വളയത്തിനുള്ളിലെ ആ ത്രികോണ നക്ഷത്രത്തില്‍ നിന്ന് തന്നെ ആരും മെഴ്സിഡസ് ബെന്‍സിനെ തിരിച്ചറിയും. മെഴ്‍സിഡസിന്‍റെ സ്ഥാപകരില്‍ ഒരാളായ ഡെയ്മ്ളറാണ് മെഴ്സിഡസന്‍റെ ലോഗോ രൂപകല്‍പന ചെയ്തത്. ലോകത്തെ ആഢംബര കാര്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് മെഴ്സിഡസ് ബെന്‍സ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആഢംബര കാര്‍ വിപണിയിലെ ഒന്നാം സ്ഥാനം ബെന്‍സ് നിലനിര്‍ത്തുന്നത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News