മാരുതി ഇഗ്നിസ് ബുക്ക് ചെയ്യാം, 11,000 രൂപക്ക്
നോട്ട് നിരോധം വാഹന വിപണിയെ തളര്‍ത്തിയ പശ്ചാത്തലത്തില്‍ പുതിയ തന്ത്രം പരീക്ഷിക്കാന്‍ മാരുതി സുസുക്കി.
നോട്ട് നിരോധം വാഹന വിപണിയെ തളര്‍ത്തിയ പശ്ചാത്തലത്തില്‍ പുതിയ തന്ത്രം പരീക്ഷിക്കാന്‍ മാരുതി സുസുക്കി. മാരുതിയുടെ പുതിയ ക്രോസ് ഓവര്‍ വാഹനം ഇഗ്നിസ് 13 ന് നിരത്തിലെത്താനിരിക്കെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. അതും കൊതിപ്പിക്കുന്ന വിലയില്‍ ഇഗ്നിസ് ബുക്ക് ചെയ്യാം. 11,000 രൂപക്ക് കമ്പനിയുടെ നെക്സാ വെബ്‍സൈറ്റ് വഴിയാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. നെക്സയിലൂടെ മാരുതി ഈ വര്‍ഷം ലക്ഷ്യമിടുന്ന ഏറ്റവും വലിയ കുതിപ്പിനാണ് ഇഗ്നിസ് ഒരുങ്ങുന്നത്. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മാരുതിയുടെ പ്രതീക്ഷകള്‍ക്കപ്പുറം പ്രതികരണങ്ങള്‍ ഉയര്‍ത്തിയ സുന്ദരനാണ് ഇഗ്നിസ്. ഹാച്ച് ബാക്കായി എത്തുന്ന ഇഗ്നിസ് കൂടുതല്‍ ആകര്‍ഷകമാകുന്നത് സ്‍പോട്ടി ഡിസൈനിലൂടെയാണ്. എസ് ക്രോസിനും ബലേനോയ്ക്കും ശേഷം നെക്‌സ ഡീലര്‍ഷിപ്പുവഴി വിതരണം ചെയ്യുന്ന മൂന്നാമത് വാഹനമാണ് ഇഗ്നിസ്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡിഡിഐഎസ് ഡീസല്‍ എന്‍ജിനിനുകളില്‍ ഓട്ടോമാറ്റിക്, മാന്വല്‍ ഗിയര്‍ബോക്‌സുകളുമായായിരിക്കും ഇഗ്നിസ് എത്തുന്നത്. കണ്‍ട്രോളിംഗ് സംവിധാനം, സ്വിച്ചുകള്‍, സ്റ്റിയറിംഗ് വീല്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സീറ്റുകള്‍ എന്നിവയെല്ലാം പുതുമ വിളിച്ചോതുന്നു. സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഇഗ്നിസിന് വമ്പന്‍ സ്വീകാര്യത നല്‍കുന്നു. 5-8 ലക്ഷം രൂപക്ക് ഇടയിലായിരിക്കും വില പ്രതീക്ഷിക്കുന്നത്. പതിനൊന്ന് വേരിയന്റുകളിലായി ഒമ്പത് നിറങ്ങളില്‍ വാഹനം ലഭ്യമാകും. കരുത്തിനൊപ്പം ന്യായമായ ഇന്ധനക്ഷമതയും ഇഗ്നിസ് ഉറപ്പുനല്‍കുന്നുണ്ട്. പെട്രോള്‍ വാഹനം ലിറ്ററിന് 20.89 കിലോമീറ്ററും ഡീസലില്‍ 26.80 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.