വീഴുമെന്ന പേടി വേണ്ട; സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കുമായി ഹോണ്ട
ബാലന്‍സാകാതെ ബൈക്ക് ഓടിക്കാന്‍ ഇറങ്ങിയാല്‍ അടിതെറ്റുമെന്ന് ഉറപ്പ്.
ബൈക്ക് ഓടിക്കണമെങ്കില്‍ കുറച്ചൊക്കെ അഭ്യാസവും അറിഞ്ഞിരിക്കണം. ബാലന്‍സാകാതെ ബൈക്ക് ഓടിക്കാന്‍ ഇറങ്ങിയാല്‍ അടിതെറ്റുമെന്ന് ഉറപ്പ്. അടുത്തിടെ ജർമനിയിലെ ആഢംബര കാർ കമ്പനിയായ ബിഎംഡബ്ല്യു സ്വയം ബാലന്‍സ് ചെയ്യുന്ന ബൈക്കിന്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയാണ് തുടക്കക്കാര്‍ക്ക് പോലും ആത്മവിശ്വാസം നല്‍കുന്ന ദൌത്യത്തിന് തുടക്കമിട്ടത്. ഇതിന്റെ ചുവടു പിടിച്ച് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ടയും അടി തെറ്റാത്ത ബൈക്കുമായി എത്തുകയാണ്. ഹോണ്ടയുടെ പുതിയ റൈഡിങ് അസിസ്റ്റ് ടെക്നോളജിയാണ് ബൈക്കിന് സ്വയം നിയന്ത്രിക്കാന്‍ കഴിവ് നല്‍കുന്നത്. തങ്ങളുടെ ഈ ബൈക്ക് അപകടങ്ങള്‍ ഒഴിവാക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഡ്രൈവറുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ബൈക്കില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങി നടന്നാല്‍ പോലും ഇവന്‍ പിറകെ ഓടിയെത്തും. ഡ്രൈവറില്ലാ കാറുകള്‍ പോലെ ഹാന്‍ഡില്‍ പിടിച്ചില്ലെങ്കില്‍ പോലും ഈ പുതുമുഖം സ്വയം നിയന്ത്രിച്ച് ഓടുമെന്നാണ് ഹോണ്ടയുടെ അവകാശവാദം.