മമ്മൂട്ടിയും സാമന്തയും ഐ.സി.എൽ ഫിൻകോർപ്പ് ബ്രാൻഡ് അംബാസഡർമാർ

Update: 2024-03-22 11:27 GMT
Editor : safvan rashid | By : Web Desk
Advertising

തൃശൂർ: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ ((NBFC)) ഐ.സി.എൽ ഫിന്‍കോര്‍പ്പ് തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രമുഖ താരങ്ങളായ മമ്മൂട്ടിയെയും സാമന്തയെയും പ്രഖ്യാപിച്ചു. രാജ്യമാകെ അംഗീകരിക്കപ്പെട്ട വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നതിലൂടെ വളര്‍ച്ചയുടെ പുതു യുഗത്തിനു തുടക്കം കുറിക്കുകയാണെന്ന് ഐ.സി.എൻ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു. രാജ്യത്ത്, പ്രത്യേകിച്ചു തെന്നിന്ത്യയിൽ വലിയ സ്വീകാര്യതയുളള ഇരുതാരങ്ങളെയും ബ്രാൻഡ് അംബാസഡർമാരാക്കുന്നതിലൂടെ കമ്പനി ഒരു പുതിയ ബ്രാൻഡ് മുഖം ദർശിക്കുന്നു.

32 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എൽ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. രാജ്യത്തുടനീളം കൂടുതല്‍ ശാഖകള്‍ തുറക്കുന്നതു വഴി ഒരു പാന്‍ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മമ്മൂട്ടിയെയും സാമന്തയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിക്കുന്നതിലൂടെ ഈ വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും പൊതുജനങ്ങളുമായുള്ള ബന്ധം വളര്‍ത്താനും കഴിയുമെന്ന് ഐ.സി.എൽ പ്രതീക്ഷിക്കുന്നു.

ഗോള്‍ഡ് ലോണ്‍, ബിസിനസ് ലോണ്‍, വെഹിക്കിള്‍ ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, ഇന്‍വെസ്റ്റ്മെന്‍റ് ഓപ്ഷനുകള്‍, മണിട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ക്രിട്ടിക്കല്‍ ഇൻഷുറന്‍സ്, ഹോം ഇൻഷുറന്‍സ്, ഹെല്‍ത്ത് ഇൻഷുറന്‍സ്, വെഹിക്കിള്‍ ഇൻഷുറന്‍സ്, ലൈഫ് ഇൻഷുറന്‍സ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങള്‍ ഐ.സി.എൽ ഫിൽകോർപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ട്രാവല്‍ & ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്. ഐ.സി.എൽ ഇന്‍വെസ്റ്റ്മെന്‍റ് എൽ.എൽ.സി, ഐ.സി.എൽ ഗോള്‍ഡ് ട്രേഡിങ്, ഐ.സി.എൽ ഫിനാന്‍ഷ്യൽ ബ്രോക്കറേജ് എന്നീ സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട്, ഐ.സി.എൽ ഗ്രൂപ്പ് ഒഫ് കമ്പനീസ് മിഡില്‍ ഈസ്റ്റിലേക്കും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു കഴിഞ്ഞു. കൂടാതെ തമിഴ്നാട്ടില്‍, 92 വര്‍ഷത്തിലേറെ സേവനപാരമ്പര്യമുള്ള ബി.എസ്.ഇ ലിസ്റ്റഡ് എൻ.ബി.എഫ്സി‌യായ സേലം ഈറോഡ് ഇന്‍വെസ്റ്റ്മെന്‍റ്സിനെയും ഐ.സി.എൽ ഫിന്‍കോര്‍പ്പ് ഏറ്റെടുത്തിരുന്നു.

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നല്‍കുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലുമുള്ള ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ഐ.സി.എൽ ഫിന്‍കോര്‍പ്പിന് സാധിച്ചിട്ടുണ്ടന്ന് ഹോള്‍ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ പറഞ്ഞു.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News