ലോകത്തിന് മാതൃകയാവുന്ന ബംഗ്ലാദേശിന്റെ കോവിഡ് പാക്കേജ്
കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്. അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല. ആരോട് പറയാൻ ആര് കേൾക്കാൻ.
ഏറ്റവുംനല്ല കോവിഡ് പാക്കേജ് ലോകത്ത് തന്നെ അവതരിപ്പിച്ചത് ബംഗ്ലാദേശ് എന്ന 'പട്ടിണി' രാജ്യമാണ്.
അവരുടെ വസ്‌ത്രോൽപ്പന്ന കയറ്റുമതി യൂണിറ്റുകൾ ഒട്ടുമുക്കാലും അടഞ്ഞുപോകുന്നതും ഫാക്ടറി ഉടമകൾ പാപ്പരാകുന്നതും തൊഴിലാളികൾ വഴിയാധാരമാകുന്നതും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മുൻകൂട്ടിക്കണ്ടു.
അതുകൊണ്ട് അവർ എല്ലാ തൊഴിലാളികൾക്കും ഫാക്ടറി ഉടമകൾക്കുമായി രണ്ട് പ്രത്യേക പാക്കേജുകൾ കൊടുത്തു.
ആദ്യ പാക്കേജിൽ എല്ലാ തൊഴിലാളികൾക്കും മൂന്ന് മാസത്തെ ശമ്പളം മുൻകൂർ നൽകുന്നതിനായി വെറും രണ്ട് ശതമാനം പലിശ നിരക്കിൽ കടം കൊടുത്തു. ഇത് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച വിവരം സമർപ്പിക്കുമ്പോൾ കൊടുക്കുമ്പോൾ സർക്കാർ ഗ്യാരന്റി ബാങ്കിന് കൊടുക്കും. ഫാക്ടറി ഉടമകൾ ഇങ്ങനെ തൊഴിലാളികൾക്കു കൊടുക്കുന്ന ശമ്പളം ആറു മാസത്തിനു ശേഷം ഒരു കൊല്ലംകൊണ്ട് തവണകൾ ആയി അടച്ചുതീർത്താൽ മതി. കൂടാതെ ഈ കാലയളവിൽ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറക്കൽ, പിരിച്ചുവിടൽ എന്നിവ ക്രിമിനൽ കുറ്റമാക്കി.
ഫാക്ടറി ഉടമകളുടെ ഈ കാലയളവിൽ ഉള്ള സ്റ്റാറ്റ്യൂട്ടറി ആയ എല്ലാ ചെലവുകളും ഹസീന സർക്കാർ ഒഴിവാക്കി. കൂടാതെ എല്ലാ വായ്പകൾക്കും പരിധി ഇല്ലാതെ ആറു മാസം മൊറട്ടോറിയം പ്രഖ്യാപിച്ചു.
അസംഘടിത തൊഴിലാളികൾക്കും കൃഷിക്കാക്കുമുള്ള സഹായം എങ്ങനെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സെൻട്രൽ ബാങ്ക്, പ്രധാനമന്ത്രി എന്നിവരുൾപ്പെടുന്ന ഒരു വിശാല സമിതിക്കു രൂപംകൊടുത്തു. മരുന്ന്, ചികിത്സ, ഭക്ഷണം എന്നിവ മൂന്നു മാസം പൂർണമായും സർക്കാരിന്റെ ചുമതല ആക്കി.
കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്. അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല. ആരോട് പറയാൻ ആര് കേൾക്കാൻ...
ഏറ്റവും നല്ല കോവിഡ് പാക്കേജ് ലോകത്ത് തന്നെ അവതരിപ്പിച്ചത് ബംഗ്ളദേശ് എന്ന "പട്ടിണി "രാജ്യമാണ്. അവരുടെ garment export...
Posted by Baiju Swamy on Monday, April 6, 2020