'ലവ് യൂ സുരേഷേട്ടാ.., തൃശൂർ അവിടെ വെച്ചിട്ട് പോയാ മതി'; സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെ കമന്‍റുകളുടെ പെരുമഴ
'സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കൂ. തൃശൂർ ഞങ്ങൾ തരും. ലവ് യു സുരേഷേട്ടാ..' എന്നാണ് സംവിധായൻ ഒമർ ലുലു കമന്റ് ചെയ്തത്.
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള നടൻ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്‍റുകളുടെ പ്രവാഹം. ഒരു മണിക്കൂറിനുള്ളിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ പേരാണ് എൻഡിഎ സ്ഥാനാർത്ഥിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. അറുനൂറോളം പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.
'തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!' - എന്നാണ് നടൻ കുറിപ്പിട്ടത്.
തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു...
Posted by Suresh Gopi on Wednesday, May 5, 2021
സംവിധായൻ ഒമർ ലുലു അടക്കമുള്ളവർ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുണ്ട്. 'സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മത്സരിക്കൂ. തൃശൂർ ഞങ്ങൾ തരും. ലവ് യു സുരേഷേട്ടാ..' എന്നാണ് ഒമർ ലുലു കമന്റ് ചെയ്തത്.
'എടുത്ത തൃശൂർ അവിടെ വച്ചിട്ട് പോയാൽ മതി' എന്ന് ഒരാൾ കമന്റിട്ടപ്പോൾ മറ്റൊരാളുടെ പ്രതികരണം ഇങ്ങനെ; 'സുരേഷ്ഗോപി സർ, താങ്കളുടെ സ്‌നേഹവും സേവനവും ലഭിക്കാൻ തൃശ്ശൂർക്കാർക്ക് ഭാഗ്യമില്ല എന്നേ എനിക്ക് പറയാനുള്ളു.... ഒരിക്കൽ അവർ സത്യം മനസിലാക്കട്ടെ'
രാഷ്ട്രീയം ഉപേക്ഷിച്ച് സിനിമയിലേക്ക് തിരിച്ചുവരൂ എന്ന് ഉപദേശിച്ചവരും ഏറെ. 'ദയവുചെയ്ത് രാഷ്ട്രീയം ഉപേക്ഷിച്ച് വീണ്ടും താങ്കളുടെ കർമ്മ മേഖലയായ സിനിമ ഫീൽഡിലേക്ക് തിരിച്ചുവരിക പഴയ പോലുള്ള ജന പിന്തുണ വീണ്ടും ഉണ്ടാകും. ഇനി ഒരു തെരഞ്ഞെടുപ്പിലൂടെ നിന്ന് വീണ്ടും പരാജയത്തിന് കയ്പുനീര് അറിയാതിരിക്കുക. വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു വരട്ടെ' - എന്നാണ് ഒരാൾ കുറിച്ചത്.
സ്വതന്ത്രനായി മത്സരിച്ചാൽ നിന്നു ജയിക്കാവുന്നതേയുള്ളൂ എന്ന 'ഉപദേശം' നൽകിയവരും ഉണ്ട്. 'സുരേഷേട്ടാ നിങ്ങളിലെ മനുഷ്യസ്‌നേഹി എവിടെയും തോൽക്കില്ല ആരുടെ മുന്നിലും തോൽക്കില്ല. നിങ്ങളെ പോലെ നിങ്ങൾ മാത്രം. അടുത്ത തവണ സ്വതന്ത്രൻ ആയി മത്സരിക്കു തീർച്ചയായും വിജയിച്ചിരിക്കും', 'സ്വതന്ത്ര സ്ഥാനാർഥി ആയി നിന്നിരുന്നെങ്കിൽ ജയിച്ചേനെ... താമര ആണ് തോൽപിച്ചത്...' - എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഇനിയും മത്സരിച്ചാൽ വിജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നവരും കുറവല്ല. 'സാർ തീർച്ചയായും ഒരു ദിനം തൃശൂർ താങ്കളുടെ കൈകളിൽ എത്തിച്ചേരും അതിലേക്കായി ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും' - എന്നാണ് ഒരാൾ എഴുതിയത്.