ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി മുകേഷ് അംബാനി

മൂന്ന് ദിനം നീളുന്ന ആഗോള നിക്ഷേപ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പുള്ളതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി പറഞ്ഞു.

Update: 2019-10-29 11:35 GMT
Advertising

ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കുന്നതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി. സൌദി തലസ്ഥാനമായ റിയാദില്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ പങ്കെടുക്കാനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി സൌദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇന്ന് വൈകീട്ട് സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും വിവിധ കരാറുകള്‍ ഒപ്പു വെക്കും.

മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഭാവി നിക്ഷേപ സംഗമം സൗദി തലസ്ഥാനമായ റിയാദിലാണ് നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ, തൊഴില്‍, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിനം നീളുന്ന ആഗോള നിക്ഷേപ സമ്മേളനത്തിലെ ചര്‍ച്ചക്കിടെ ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പുള്ളതായി വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനി പറഞ്ഞു.

ഇന്ത്യന്‍‌ സമയം രാത്രി എട്ടിന് ആഗോള നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി വിഷയത്തില്‍ സംസാരിച്ചേക്കും. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്. 12 കരാറുകളും ഒപ്പു വെക്കും. രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

Tags:    

Similar News