പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ പത്തേമാരി കാലത്തെ കുറിച്ച് ഇബ്രാഹിം ഫൈലക്കാവി
ഇബ്രാഹിം ഫൈലക്കാവിക്കു പത്തേമാരികളോടുള്ള പ്രിയം പൈതൃകമായി ലഭിച്ചതാണ്
ഗള്‍ഫ് കുടിയേറ്റ ചരിത്രത്തിൽ പത്തേമാരികൾക്കുള്ള സ്ഥാനം ചെറുതല്ല . കച്ചവടത്തിനായി പായക്കപ്പലിലേറി കേരളത്തിലെത്തിയിരുന്ന അറബികളിൽ നിന്നാണ് ഇന്തോ ഗൾഫ് ബന്ധത്തിന്റെ നാൾ വഴികൾ ആരംഭിക്കുന്നത്. പതിറ്റാണ്ടുകൾക്കപ്പുറത്തെ ആ പത്തേമാരി കാലത്തെ കുറിച്ചാണ് ഇബ്രാഹിം ഫൈലക്കാവി എന്ന കുവൈത്ത് സ്വദേശി വാചാലനാകുന്നത്.
ഇബ്രാഹിം ഫൈലക്കാവിക്കു പത്തേമാരികളോടുള്ള പ്രിയം പൈതൃകമായി ലഭിച്ചതാണ് . ഇന്ത്യയിലേക്ക് ചരക്കുമായി പോയിരുന്ന പായക്കപ്പലിലെ ക്യാപ്റ്റൻ ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. 1969 ലാണ് ഇബ്രാഹിം ചെറു പത്തേമാരികൾ നിർമിച്ചു തുടങ്ങിയത് . ഉപയോഗം വലിപ്പം രൂപം എന്നിവയുടെ അടിസ്ഥാനത്തിൽ പല പേരുകളിൽ വിളിക്കപ്പെടുന്ന പായക്കപ്പലുകളുടെ നിരവധി മിനിയേച്ചറുകൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
1973 ൽ അന്നത്തെ കിരീടാവകാശിയായിരുന്ന മുൻ അമീർ ഷെയ്ഖ് ജാബിർ അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശ പ്രകാരമാണ് തന്റെ നിർമിതികൾ ഉൾപ്പെടുത്തി മാരി ടൈം മ്യൂസിയത്തിനു രൂപം നൽകിയത് . പത്തേമാരികളെ കുറിച്ച് പഠിക്കാനും അറബികളുടെ കപ്പൽയാത്രകളെ കുറിച്ച് മനസ്സിലാക്കാനും നിരവധി പേർ ഫൈലക്കാവിയുടെ പണിശാലയിൽ എത്താറുണ്ട് . തന്റെ കരവിരുതിലൂടെ എണ്ണ സമ്പന്നമാല്ലാതിരുന്ന കുവൈത്തിന്റെ ഭൂതകാലത്തേക്കാണ് ക്യാപ്റ്റൻ ഇബ്രാഹിം സന്ദർശകരെ വഴിനടത്തുന്നത്.