യു.എ.ഇയില്‍ പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി ആധുനിക എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നു
Update: 2017-05-25 12:29 GMT
പരമ്പരാഗത വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 50 ശതമാനത്തോളം ലാഭിക്കാന്‍ കഴിയും...
യു.എ.ഇയില്‍ ഫെഡറല്‍ റോഡ് ശൃംഖലയിലെ പരമ്പരാഗത തെരുവ് വിളക്കുകള്‍ മാറ്റി ആധുനിക എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നു. വൈദ്യുതി ലാഭിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം പദ്ധതി നടപ്പാക്കുന്നത്. ഫെഡറല്‍ ശൃംഖലക്ക് കീഴില്‍ 710 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്.
പരമ്പരാഗത വിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ 50 ശതമാനത്തോളം ലാഭിക്കാന്‍ കഴിയും. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും കുറവുണ്ടാകും. സാധാരണ വിളക്കുകളേക്കാള്‍ 10 വര്‍ഷം ഈടുനില്‍ക്കും.