ഖത്തറില്‍ ഇനി സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കില്‍ പിടികൂടാന്‍ മൊബൈല്‍ റഡാറുകള്‍

Update: 2017-11-19 09:36 GMT
Editor : Trainee
ഖത്തറില്‍ ഇനി സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കില്‍ പിടികൂടാന്‍ മൊബൈല്‍ റഡാറുകള്‍
Advertising

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ വിവരമറിയിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്.

Full View

ഖത്തറില്‍ സൂക്ഷിച്ച് വാഹനം ഓടിച്ചില്ലെങ്കില്‍ ഇനി അധികൃതരുടെ പിടി വീഴും. അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെ പിടികൂടാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചു തുടങ്ങി. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ വിവരമറിയിച്ചാണ് ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണം നടപ്പിലാക്കുന്നത്. തിരക്കേറിയ റോഡുകളില്‍ അമിത വേഗത്തില്‍ വണ്ടിയോടിച്ച് സാഹസികത കാണിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാനുറച്ച് തന്നെയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുതിയ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തെരുവിലുടനീളം പുതിയ മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചതോടെ അമിതവേഗക്കാര്‍ക്ക് കുരുക്ക് വീഴും.

റാസലഫാന്‍, സല്‍വ റോഡ്, ഉംസൈദ്‌, ട്രക്ക് റൂട്ട് എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്കില്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കും. വേഗം കുറച്ച് ജാഗ്രതയോടെ വാഹനം ഓടിച്ചില്ലെങ്കില്‍ പിടി വീഴുമെന്ന മുന്നറിയിപ്പും മന്ത്രാലയം നല്‍കിയിട്ടുണ്ട്. ശരിയായ രീതിയില്‍ വാഹനങ്ങളുടെ ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിച്ച്‌ മറ്റ് വാഹനങ്ങളുമായി മികച്ച ആശയവിനിമയം ഉറപ്പുവരുത്താനും നിര്‍ദ്ധേശമുണ്ട്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News