ദുബൈ ഫ്രെയിം ഒരുക്കിയതിൽ മലയാളിയും
ബുർജ് ഖലീഫ, എമിറേറ്റ്സ് ടവർ എന്നിവക്കു പുറമെ ദുബൈ ഫ്രെയിം യാഥാർഥ്യമാക്കുന്നതിൽ യത്നിച്ച പാലക്കാട് സ്വദേശി രവികുമാർ ഏറെ ആഹ്ലാദത്തിലാണ്
ദുബൈയിലെ ഏതൊരു വിസ്മയ സൗധത്തിനു പിന്നിലും മലയാളി സാന്നിധ്യം ഉണ്ടാകും എന്നത് വെറും പറച്ചിൽ മാത്രമല്ല. ബുർജ് ഖലീഫ, എമിറേറ്റ്സ് ടവർ എന്നിവക്കു പുറമെ ദുബൈ ഫ്രെയിം യാഥാർഥ്യമാക്കുന്നതിൽ യത്നിച്ച പാലക്കാട് സ്വദേശി രവികുമാർ ഏറെ ആഹ്ലാദത്തിലാണ്.
ദുബൈ ഫ്രെയിമിന്റെ ഡിസൈൻ കൺസൾട്ടന്റും സൂപ്പർവിഷൻ കൺസൾട്ടന്റുമാണ് രവികുമാർ. ദുബൈ നഗരത്തിന്റെ പുതിയ വിസ്മയത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്താൻ സാധിച്ചതിന്റെ സംതൃപ്തി അദ്ദേഹം മറച്ചു പിടിക്കുന്നില്ല. ലോകപ്രസിദ്ധ ആർക്കിറ്റെക് ഫെർണാൻഡോ അഡോണിസാണ് വിസ്മയ കെട്ടിടം മാതൃക ചെയ്തത്. ടവറുകളുടെ നാടായ ദുബായില്‍ നാല് ടവറുകള്‍ മനോഹരമായി ഘടിപ്പിച്ച പോലെയാണിത്. ദുബൈ ഫ്രെയിം ലോകത്തു തന്നെ വേറിട്ടതാകുന്നത് എന്തുകൊണ്ടെന്ന് രവികുമാർ പറഞ്ഞു തരും. എന്നാൽ നിർമാണം അത്ര ലളിതമായിരുന്നില്ല. ഏറ്റവും കടുത്ത വെല്ലുവിളി തന്നെയാണ് ഒരു ഘട്ടത്തിൽ മറികടന്നത്. ലോകോത്തര സൗധങ്ങളുടെ നിർമിതിയിൽ സുപ്രധാന പങ്ക് വഹിക്കാൻ സാധിച്ച ഒരു മലയാളി എഞ്ചിനീയർ എന്ന നിലക്ക് തന്റെ ഭാഗ്യത്തിന് അതിരുകളില്ലെന്നും രവികുമാർ സാക്ഷ്യപ്പെടുത്തുന്നു.