ജിസിസി രാജ്യങ്ങളില്‍ എയ്ഡ്സ് ബാധിതരായ സ്ത്രീകളെ ഉപയോഗിച്ച് പെണ്‍വാണിഭം
ജിസിസി മേഖലയില്‍ എയ്ഡ്സ് വ്യാപിപ്പിക്കാന്‍ ഭീകര സംഘങ്ങള്‍ എച്ച്ഐവി ബാധിതരായ സ്ത്രീകളെ നിയോഗിച്ചതായുള്ള വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നതിനിടെയാണ് ഏഴു യുവതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. വൈദ്യ പരിശോധനയില്‍ യുവതികളില്‍ എച്ഐവി സാന്നിധ്യം സ്ഥിരീകരിച്ചതായാണ് വിവരം...
ജിസിസി രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. സന്ദര്‍ശന വിസയില്‍ എത്തി അനാശ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഏഴു യുവതികളെ കുവൈത്ത് പോലീസ് പിടികൂടി.
ജിസിസി മേഖലയില്‍ എയ്ഡ്സ് വ്യാപിപ്പിക്കാന്‍ ഭീകര സംഘങ്ങള്‍ എച്ച്ഐവി ബാധിതരായ സ്ത്രീകളെ നിയോഗിച്ചതായുള്ള വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുന്നതിനിടെയാണ് ഏഴു യുവതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്.
വൈദ്യ പരിശോധനയില്‍ യുവതികളില്‍ എച്ഐവി സാന്നിധ്യം സ്ഥിരീകരിച്ചതായാണ് വിവരം. ഇവരെ നാടുകടത്തുന്നതിനായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ വിഭാഗത്തിലെ പി ആര് മേധാവി ലഫ്. മഹ്മൂദ് അത്തബാഹ് പറഞ്ഞു.