കുവൈത്തിലെ മലയാളി കൂട്ടായ്മകള്‍ ഓണാഘോഷം തുടരുന്നു

Update: 2018-04-24 01:54 GMT
Editor : Sithara
Advertising

ഓണം, ഈദ് സംഗമങ്ങളായാണ് മിക്ക സംഘടനകളും ആഘോഷച്ചടങ്ങുകൾ ഒരുക്കിയത്

Full View

കുവൈത്തിലെ മലയാളി കൂട്ടായ്മകളുടെ ഓണാഘോഷ പരിപാടികൾ തുടരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും നിറപ്പകിട്ടാർന്ന നിരവധി പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. ഓണം, ഈദ് സംഗമങ്ങളായാണ് മിക്ക സംഘടനകളും ആഘോഷച്ചടങ്ങുകൾ ഒരുക്കിയത്.

ഓരോ അവധിയും തിരുവോണനാളാക്കി മാറ്റുകയാണ് കുവൈത്തിലെ മലയാളി കൂട്ടായ്മകൾ. കല ആർട്ട് കുവൈത്ത് സംഘടിപ്പിച്ച ഓണം ഈദ് സംഗമം ബഹ്‌റൈൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യൂസ് വർഗീസ് ഉദ്ഘാടനം ചെയ്തു. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജെയ്‌സൺ ജോസഫ് അധ്യക്ഷത വഹിച്ചു. സാം കുട്ടി തോമസ്, വർഗീസ് പുതുകുളങ്ങാരം വർഗീസ് പോൾ, അനീച്ച ഷൈജിത് തുടങ്ങിയവർ സംബന്ധിച്ചു. ജീവകാരുണ്യ പ്രവർത്തകനായ സലീം കൊമ്മേരിയെ ചടങ്ങിൽ ആദരിച്ചു.

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ഓണം - ഈദ് സംഗമം ഇന്ത്യന്‍ എംബസി ലേബര്‍ അറ്റാഷേ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാജീവ് നാടുവിലേമുറി അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ്, സാം പൈനുംമൂട്, മധു വെട്ടിയാര്‍, പ്രീതിമോന്‍, ഫിലിപ്പ് സി.വി തോമസ്, മാത്യൂ ചെന്നിത്തല, ബൈജു പിള്ള എന്നിവര്‍ സംസാരിച്ചു.

കുവൈത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളായ ക്രൗണ്‍ പ്ലാസയിലെയും ഹോളിഡേ ഇന്നിലെയും മലയാളികളായ ജീവനക്കാരും ഓണാഘോഷം സംഘടിപ്പിച്ചു. ഫര്‍വാനിയയിലെ താമസ കേന്ദ്രത്തില്‍ നടന്ന പരിപാടി ഏരിയ ജനറല്‍ മേനേജര്‍ അംത്വവാന്‍ ഫ്ളോടി ഉദ്ഘാടനം ചെയ്തു. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ്, ചെണ്ടമേളം എന്നീ കലാരൂപങ്ങളും അരങ്ങേറി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News