സോഷ്യല്‍ മീഡിയയെ പിടിച്ചുകെട്ടണം: സുരേഷ് ഗോപി

Update: 2018-05-08 10:51 GMT
Editor : Sithara
സോഷ്യല്‍ മീഡിയയെ പിടിച്ചുകെട്ടണം: സുരേഷ് ഗോപി
Advertising

സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Full View

സാമൂഹിക മാധ്യമങ്ങളെ പിടിച്ചുകെട്ടണമെന്ന ആവശ്യവുമായി നടനും എംപിയുമായ സുരേഷ് ഗോപി. ദുബൈയില്‍ ചതയദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സേവനോത്സവത്തില്‍ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. നാടിന്റെ ചില വികസന സംരംഭങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം പരിതപിച്ചു.

സേവനം പ്രസിഡന്‍റ് ബി സുഭാഷ് അധ്യക്ഷത വഹിച്ചു. ഡോ.എന്‍.ഗോപാലകൃഷ്ണന്‍ ഭാരത പൈതൃകത്തെ കുറിച്ച് പ്രഭാഷണം നടത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ രാജു ബാലകൃഷ്ണന്‍, വി.കെ.മുരളി, അഡ്വ.നജീദ്, സുധീഷ്, വിജയകുമാര്‍, ജയേഷ് ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനാനന്തരം ഗാനമേള, മിമിക്രി, ഡിഫോര്‍ ഡാന്‍സ് എന്നിവ നടന്നു. 2000ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News