ബഹ് റൈനിൽ മഴക്ക് ശമനം

Update: 2018-05-12 04:15 GMT
Editor : Trainee
ബഹ് റൈനിൽ മഴക്ക് ശമനം
Advertising

ശക്തിയായ കാറ്റിനോടൊപ്പം പെയ്ത മഴ മൂലം പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായി.

ബഹ് റൈനിൽ മൂന്നു ദിവസങ്ങളായി തിമിർത്ത് പെയ്ത മഴക്ക് ശമനമായി. നാലു ഗവർണറേറ്റുകളിൽ നിന്നുമുള്ള വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ സാധിച്ചത്. ശക്തിയായ കാറ്റിനോടൊപ്പം പെയ്ത മഴ മൂലം പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടായി. വിവിധ പ്രദേശങ്ങളിലെ താമസക്കാർക്കും, കാൽനടക്കാർക്കും മഴ ദുരിതമുണ്ടാക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജനം ഏറ്റവുമധികം പരസ്പരം സംസാരിച്ചതും മഴയെക്കുറിച്ചുതന്നെയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും ബഹ്‌റൈനിലെ മഴ ചർച്ചയായി. റോഡിലെ വലിയ വെള്ളക്കെട്ടിനെ തോണിയിറക്കിയാണ് ചിലർ മറികടന്നത്. മഴ മുമ്പും പെയ്തിട്ടുണ്ടെങ്കിലും ഇത്രയും വലിയ മഴ പ്രവാസികളടക്കമുള്ളവർക്ക് കൗതുകമായി.

രാജ്യത്തെ കാലാവസ്ഥ വെള്ളിയാഴ്ച്ച വരെ മഴയോടെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News