ജിസിസി പ്രതിസന്ധി പരിഹാരശ്രമങ്ങളില്‍ നിന്ന് പിന്നാക്കം പോകില്ലെന്ന് കുവൈത്ത് അമീര്‍
മധ്യസ്ഥ ശ്രമങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ കൂടുതൽ കരുത്തേകുന്നതായും അമീർ പറഞ്ഞു
ജിസിസി പ്രതിസന്ധി പരിഹാരശ്രമങ്ങളിൽ നിന്ന് പിന്നാക്കം പോകില്ലെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അസ്സബാഹ് . മധ്യസ്ഥ ശ്രമങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ കൂടുതൽ കരുത്തേകുന്നതായും അമീർ പറഞ്ഞു . മേഖലയിൽ പര്യടനം നടത്തുന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സൺ കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹുമായി വീണ്ടും കൂടിക്കാഴ്ച നടത്തി.
ജിസിസി കൂടായ്മ ഐക്യത്തോടെ നിലനിര്‍ത്തേണ്ടത് ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും നിലവിലെ പ്രയാസങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ മധ്യസ്ഥ നീക്ക ങ്ങളുമായി മുന്നോട്ടുപോകുമെന്നും അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹ് വ്യക്തമാക്കി. അതിനിടെ മേഖലയിൽ പര്യടനത്തിനുള്ള യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് റ്റില്ലേഴ്‌സൺ വ്യാഴാഴ്ച കാലത്തു കുവൈത്തിലെത്തി ആക്റ്റിങ് പ്രധാനമന്ത്രിയും വിദശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹുമായി ചർച്ച നടത്തി .ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കാബിനറ്റ് കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽമുബാറക് , വിദേശകാര്യസഹമന്ത്രി ഖാലിദ് അൽ ജാറള്ള എന്നിവരും സംബന്ധിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് റെക് റ്റില്ലേഴ്‌സൺ കുവൈത്ത് സന്ദർശിക്കുന്നത് . കുവൈത്തിൽ നിന്ന് ദോഹയിലേക്ക് പോയ യു എസ് വിദേശകാര്യ സെക്രട്ടറി ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനിയുമായി ചർച്ചനടത്തി .ദോഹയിൽ നടന്ന ചർച്ചയിൽ കുവൈത്തിനെ പ്രതിനിധീകരിച്ചു കാബിനറ്റ് കാര്യമന്ത്രി ഷെയ്ഖ്മുഹമ്മദ് അബ്ദുല്ല അൽ മുബാറക്കും പങ്കെടുത്തു