സൗദി ടെലികോം മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

Update: 2018-05-30 14:07 GMT
Editor : Jaisy
സൗദി ടെലികോം മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം
Advertising

സ്വദേശിവത്കരണത്തിനായി തൊഴില്‍ മന്ത്രാലയവും ടെലികോം മന്ത്രാലയവും ധാരണയില്‍ ഒപ്പുവെച്ചു

സൗദി ടെലികോം മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. സ്വദേശിവത്കരണത്തിനായി തൊഴില്‍ മന്ത്രാലയവും ടെലികോം മന്ത്രാലയവും ധാരണയില്‍ ഒപ്പുവെച്ചു. വനിതകള്‍ക്കടക്കം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Full View

തൊഴില്‍ മന്ത്രി ഡോക്ടര്‍ അലി ബിന്‍ നാസിര്‍ അല്‍ഗഫീസ്, ടെലികോം മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ ആമിര്‍ അസ്സവാഹ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുക, സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുക, തൊഴില്‍ മേഖലയില്‍ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുക, പുതുതായി ജോലിക്കത്തെുന്നവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക എന്നിവ കരാറിന്റെ ഭാഗമാണ്. സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ലക്ഷ്യം നേടാനുതകുന്ന സ്വദേശിവത്കരണമാണ് ഇരു മന്ത്രാലയങ്ങളും ലക്ഷ്യമാക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്) ഉപയോഗിച്ചാണ് തൊഴിലന്വേഷകര്‍ക്ക് പരിശീലനം നല്‍കുക. സ്മാര്‍ട്ട് ഫോണ്‍ വില്‍പന, മൊബൈല്‍ റിപ്പയര്‍ എന്നീ ജോലികള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് സ്വദേശിവത്കണം പുതിയ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News