എമിഗ്രേഷൻ ക്ലിയറൻസ് രേഖപ്പെടുത്താന്‍ സൌദി പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ തിരക്കേറുന്നു

Update: 2018-05-30 23:41 GMT
എമിഗ്രേഷൻ ക്ലിയറൻസ് രേഖപ്പെടുത്താന്‍ സൌദി പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ തിരക്കേറുന്നു
Advertising

ഇന്ത്യയിൽ എല്ലാ വിമാനത്താവളങ്ങളിലും എമിഗ്രേഷൻ പരിശോധന നിലവിൽ കർശനമാണ്

പാസ്പോര്‍ട്ടുകളില്‍ എമിഗ്രേഷൻ ക്ലിയറൻസ് രേഖപ്പെടുത്താന്‍ സൌദി അറേബ്യയിലെ പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ തിരക്കേറുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാത്തവരെ നാട്ടിലെ എയർപോർട്ടുകളിൽ തടയുന്നുവെന്ന വാർത്ത പ്രചരിച്ചതോടെയാണ് തിരക്ക്. എമിഗ്രേഷന്‍ ക്ലിയറന്‍സ് രേഖപ്പെടുത്തിയ പുതിയ പാസ്പോര്‍ട്ടിനായാണ് അപേക്ഷ കൂടുതലും. റിയാദിലും ജിദ്ദയിലും ക്ലിയറൻസ് രേഖപ്പെടുത്താൻ പ്രതിദിനം നൂറിലേറെ അപേക്ഷകളാണ് ലഭിക്കുന്നത്.

Full View

റീ എൻട്രിയിൽ പോയി തിരിച്ചുവരുന്നവരെ എമിഗ്രേഷൻ ക്ലിയറൻസിന്റെ പേരിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് തിരിച്ചയക്കുന്നതായാണ് റിപ്പോർട്ട്. ദൽഹി, യുപി വിമാനത്താവളങ്ങളിലാണ് പ്രശ്നമെന്ന് യാത്രക്കാര്‍ പറയുന്നു. നേരത്തെ എമിഗ്രേഷൻ ക്ലിയറൻസില്ലാതെ വിദേശത്ത് പോയി തിരിച്ചുവന്നവർക്കാണ് യാത്രാ അനുമതി നിഷേധിക്കുന്നത്. ഇതോടെ തിരക്കും അപേക്ഷകളും കുമിയുകയാണ് വിഎഫ്എസ് സെന്ററുകളിലും. പാസ്‌പോർട്ട് സംബന്ധമായ മറ്റു സേവനങ്ങൾക്കെത്തുന്നവരും അതിരാവിലെ വി.എഫ്.എസ് കേന്ദ്രങ്ങളിലെത്തേണ്ട അവസ്ഥയാണ്.

ഇന്ത്യയിൽ എല്ലാ വിമാനത്താവളങ്ങളിലും എമിഗ്രേഷൻ പരിശോധന നിലവിൽ കർശനമാണ്. സൗദി അറേബ്യയില്‍ എത്തിയവരാണ് കൂടുതലും എമിഗ്രേഷൻ നടപടികൾ കർശനമല്ലാത്ത സമയത്താണ് . വിദ്യാഭ്യാസ യോഗ്യതയും കുറവാണിവര്‍ക്ക്. ഇവര്‍ ഇതുവരെ പാസ്‌പോർട്ടിൽ ഇസിഎൻആർ അഥവാ എമിഗ്രേഷന്‍ ക്ലിയറന്‍സ് രേഖപ്പെടുത്തിരുന്നില്ല.എന്നാല്‍ പുതിയ പാസ്‌പോർട്ട് സൌദിയില്‍ നിന്ന് ലഭിക്കുന്നതോടെ ഇസിഎൻആർ രജിസ്റ്റർ ചെയ്യപ്പെടും.വിദേശത്ത് മൂന്നു വർഷം ജോലി ചെയ്താൽ എമിഗ്രേഷന്‍ ക്ലിയറന്‍സിന് അർഹരാണ്. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ അത് പാസ്‌പോർട്ടിൽ കാണിക്കണം.

നേരത്തെ പ്രത്യേക സീൽ ചെയ്താണ് ഇസിഎൻആർ രേഖപ്പെടുത്തിയിരുന്നത്. ഇപ്പോൾ ആ സംവിധാനം നിർത്തി. ഇസിഎൻആർ ആവശ്യപ്പെട്ട് പാസ്‌പോർട്ട് പുതുക്കാനുള്ള അപേക്ഷ നൽകിയാൽ മതി. അപേക്ഷകർക്ക് ഒരാഴ്ചക്കകം പുതിയ പാസ്‌പോർട്ട് ലഭിക്കും. നിലവിൽ ഫൈനൽ എക്‌സിറ്റിന് പോകുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാത്തവരും പാസ്‌പോർട്ട് പുതുക്കി ഇസിഎൻആർ രജിസ്റ്റർ ചെയ്യാനുള്ള തിരക്കിലാണ്. ഇതാണ് തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കുന്നതും.

Tags:    

Similar News