പഴം, പച്ചക്കറികളില്‍ കീടനാശിനി; റിപ്പോര്‍ട്ട് തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയില്‍ ഇന്ത്യ

Update: 2018-06-01 21:42 GMT
Editor : admin
പഴം, പച്ചക്കറികളില്‍ കീടനാശിനി; റിപ്പോര്‍ട്ട് തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയില്‍ ഇന്ത്യ
Advertising

യുഎഇയില്‍ ഇറക്കുമതി ചെയ്ത പച്ചക്കറി- പഴ വര്‍ഗങ്ങളില്‍ അളവില്‍ കൂടുതല്‍ കീടനാശിനികളും രാസവസ്തുക്കളും കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയില്‍ ഇന്ത്യ.

Full View

യുഎഇയില്‍ ഇറക്കുമതി ചെയ്ത പച്ചക്കറി- പഴ വര്‍ഗങ്ങളില്‍ അളവില്‍ കൂടുതല്‍ കീടനാശിനികളും രാസവസ്തുക്കളും കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയില്‍ ഇന്ത്യ. പുതിയ സാഹചര്യം, ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കുന്നത്.

മാങ്ങയും ചുവന്ന മുളകും കക്കരിയും അടക്കമുള്ളവ ധാരാളമായി ഇന്ത്യയില്‍ നിന്ന് യു.എ.ഇയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് വരുന്ന ഓരോ ഷിപ്പ്മെന്റിലെയും ഭക്ഷ്യവിഭവങ്ങള്‍ നാട്ടില്‍ തന്നെ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് കയറ്റിയയക്കുന്നതെന്ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ പറഞ്ഞു. എന്നിട്ടും, ഇതു സംബന്ധിച്ചു വന്ന റിപ്പോര്‍ട്ടുകള്‍ തികഞ്ഞ ഗൗരവത്തിലാണ് ഇന്ത്യന്‍ നയതന്ത്ര കേന്ദ്രം വിലയിരുത്തുന്നത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത പച്ചക്കറികളിലും മറ്റും കീടനാശിനികളും രാസവസ്തുക്കളും കണ്ടത്തെിയെന്നത് സംബന്ധിച്ച് എംബസിക്ക് ഔദ്യോഗിക വിവരഴമാന്നും ഇതുവരെ ലഭിച്ചിട്ടില്ല. യു.എ.ഇയിലേക്കുള്ള ഇറക്കുമതി സ്വാഭാവിക രീതിയില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ വെച്ച് പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് കയറ്റുമതി ചെയ്യന്നത്.

എന്നാല്‍ യു.എ.ഇ കാലാവസ്ഥാ വ്യതിയാന- പരിസ്ഥിതി കാര്യ മന്ത്രാലയത്തിന് കീഴിലെ ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് മാങ്ങ, ചുവന്ന മുളക്, കക്കരി എന്നിവയില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മാരക കീടനാശിനികള്‍ കണ്ടത്തെിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം ഓരോ ഷിപ്പ്മെന്‍റിലും കീടനാശിനി അളവ് പരിശോധിച്ച സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കുകയാണ്. ഏതായാലും യു.എ.ഇയിലേക്കുള്ള ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പുതിയ സംഭവങ്ങള്‍ ഇന്ത്യയെ പ്രേരിപ്പിക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News