ബഹ്റൈൻ-ചൈന വാണിജ്യ, വ്യവസായ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തി
ചൈനീസ് സന്ദർശനത്തിനെത്തിയ ബഹ്ൈറൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു ചൈനീസ് വാണിജ്യ, വ്യവസായ മന്ത്രി വാങ് വൺ താവുമായി ചർച്ച നടത്തി.
ബഹ്റൈനും ചൈനയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് വിലയിരുത്തുകയും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പരസ്പരമുള്ള സന്ദർശനവും ചർച്ചകളും വഴി കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള പാതകളാണെന്നും ഇരുപേരും അഭിപ്രായപ്പെട്ടു. വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ അവസരങ്ങൾ പരസ്പരം തുറന്നിടാൻ തീരുമാനിച്ചു.
വ്യാപാര മേഖലയിൽ നിലനിൽക്കുന്ന സഹകരണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ബഹ്റൈനുമായി വ്യപാര, നിേക്ഷപ മേഖലകളിൽ സഹകരിക്കുന്നതിൽ ചൈനക്ക് ഏറെ സന്തോഷമുള്ളതായി വാങ് വൺ താവു കൂട്ടിച്ചേർത്തു.