മീഡിയ വൺ ലിറ്റിൽ സ്കോളർ ആദ്യഘട്ട പരീക്ഷ ബഹ്റൈനിൽ നടന്നു

നിരവധി വിദ്യാർഥികൾ പരീക്ഷയെഴുതി

Update: 2024-01-22 19:14 GMT
Advertising

ബഹ് റൈൻ: മലയാളി വിദ്യാർഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോൽസവമായ മീഡിയ വൺ ലിറ്റിൽ സ്കോളർ ആദ്യഘട്ട പരീക്ഷ ബഹ്റൈനിലും നടന്നു.നിരവധി വിദ്യാർഥികൾ ബഹ്റൈനിൽ പരീക്ഷയെഴുതി.

മനാമ ഇബ്നുൽ ഹൈത്തം സ്കൂളിലൊരുക്കിയ പരീക്ഷാകേന്ദ്രത്തിൽ രക്ഷിതാക്കളോടൊപ്പം വിദ്യാർഥികൾ അതി രാവിലെ തന്നെ നടന്ന ആദ്യഘട്ട മൽസരപ്പരീക്ഷയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നു. മൂന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു.

കേരളത്തിലെ 14 ജില്ലകളിലും ചെന്നൈ, ഡൽ ഹി , ആൻഡമാൻ എന്നിവിടങ്ങളിലുമായി ഒരുക്കിയ 250 കേന്ദ്രങ്ങളിലെത്തിയ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളോടൊപ്പം ബഹ് റൈനിലും ഇന്ന് ആവേശത്തോടെയാണു പ്രവാസി വിദ്യാർഥികൾ മികവിൻറെ മാറ്റുരക്കുന്ന ആദ്യ ഘട്ട പരീക്ഷയിൽ പങ്കെടുത്തത്. ബഹ് റൈൻ ഒഴിച്ചുള്ള ഗൾഫ് രാജ്യങ്ങളിലെല്ലാം ജനുവരി 12 നു ആദ്യ ഘട്ട പരീക്ഷ പൂർത്തിയായിരുന്നു. പരീക്ഷാനടത്തിപ്പിനായുള്ള പശ്ചാത്തല സംവിധാനങ്ങളെല്ലാം സംഘാടകർ ഒരുക്കിയിരുന്നു. ലിറ്റിൽ സ്കോളർ പരീക്ഷ മികച്ച അവസരമാണെന്ന് രക്ഷിതാക്കളും വിദ്യാർഥികളും പറഞ്ഞു.

40 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്.ടീൻ ഇന്ത്യ ബഹ്റൈൻ രക്ഷാധികാരി സഈദ് റമദാൻ നദ് വി, ലിറ്റിൽ സ്കോളർ ജനറൽ കൺവീനർ മുഹമ്മദ് ഷാജി , കർമ്മസമിതി അംഗങ്ങളായ ഫാറൂഖ് വി.പി, സജീബ്, സൽമ തുടങ്ങിയവർ നേത്യത്വം നൽകി. മലർവാടി - ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ചാണ@ ലിറ്റിൽ സ്കോളർ മൽസരം സംഘടിപ്പിക്കുന്നത്. ഏഗൺ ലേണിംഗ് ആണ് പ രിപാടിയുടെ ടൈറ്റിൽ സ്പോൺസർ .

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News