കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച 654 പേർക്ക് പ്രിൻസ്​ സൽമാൻ ​​മെഡൽ

Update: 2022-03-22 10:30 GMT
Advertising

ബഹ്റൈനിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച മ​ന്ത്രിമാരുൾപ്പെടെയുള്ള 654 പേർക്ക്​ ​പ്രിൻസ്​ സൽമാൻ അവാർഡ്​ നൽകാൻ തീരുമാനിച്ച്​ ഉത്തരവ്​. ഏറ്റവും പുതിയ ഗസറ്റിലാണ്​ അവാർഡിന്​ അർഹരായവരുടെ പേര്​ പ്രസിദ്ധീകരിച്ചത്​. സൈനികർ, മന്ത്രിമാർ, ഉദ്യോഗസ്​ഥർ, പ്രവാസികൾ തുടങ്ങി വിവിധ മേഖലകളിൽ കോവിഡ്​ സേവനം ചെയ്​തവർക്കാണ്​ അവാർഡ്​ നൽകുക. ​

തൊഴിൽ, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാൻ, ശൈഖ്​ ഹമൂദ്​ ബിൻ അബ്​ദുല്ല ബിൻ ഹമദ്​ ആൽ ഖലീഫ, ശൈഖ്​ സൽമാൻ ബിൻ അഹ്​മദ്​ ബിൻ സൽമാൻ ആൽ ഖലീഫ, ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ബിൻ അലി ആൽ ഖലീഫ, ​അഖ്​ബാർ അൽ ഖലീജ്​ ചീഫ്​ എഡിറ്റർ അൻവർ അബ്​ദുറഹ്​മാൻ, അൽ അയ്യാം എഡിറ്റർ ഈസ അശ്ശായിജി, അൽ ബിലാദ്​ എഡിറ്റർ മുഅ്​നിസ്​ അൽ മർദി, അൽ വത്വൻ എഡിറ്റർ ഈഹാബ്​ അഹ്​മദ്​ തുടങ്ങിയവരും അവാർഡിന്​ അർഹരായിട്ടുണ്ട്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News