ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകുമെന്ന്​ മുന്നറിയിപ്പ്

Update: 2023-10-25 12:27 GMT
Advertising

ബഹറൈനിൽ വ്യാഴാഴ്ച ഇടിയോട്​ കൂടിയ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്​ഥ വിഭാഗം അറിയിച്ചു. 

മേഖലയിലെ അസ്​ഥിര കാലാവസ്​ഥ രാജ്യത്തെയും ബാധിക്കുമെന്നാണ്​ കരുതുന്നത്​. പകൽ സമയം കാറ്റും മഴയും ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. 

കടലിന്​ ​തൊട്ടു ചേർന്നുള്ള പ്രദേശങ്ങളിൽ കാറ്റിന്‍റെ ശക്​തി കൂടുമെന്നും അതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News