കുവൈത്തില്‍ സുരക്ഷാപരിശോധന ശക്തമാക്കുന്നു: പിടിയിലായത് നൂറുകണക്കിന് പ്രവാസികൾ

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ഹവല്ലി, ഖൈത്താൻ, മഹ്ബൂള, ഖുറൈൻ മാർക്കറ്റ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് വ്യാപക റെയ്ഡ് നടന്നത്

Update: 2023-05-16 16:29 GMT
Advertising

കുവൈത്തില്‍ സുരക്ഷാപരിശോധന ശക്തമാക്കുന്നു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനയില്‍ നൂറു കണക്കിന് പ്രവാസികള്‍ പിടിയിലായി.പൊതു സുരക്ഷാ കാര്യ വിഭാഗവും , ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും , ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസ്‌ക്യൂ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശികള്‍ പിടിയിലായത്.

ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, ഹവല്ലി, ഖൈത്താൻ, മഹ്ബൂള, ഖുറൈൻ മാർക്കറ്റ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് വ്യാപക റെയ്ഡ് നടന്നത്.ലേബര്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരും താമസ നിയമങ്ങള്‍ പാലിക്കാത്തവരും ഉള്‍പ്പെടെയുള്ള അനധികൃത താമസക്കാരെയാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ അബ്ദലി കാർഷിക മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിലും നൂറുക്കണക്കിന് പേരാണ് പിടിയിലായത്. അറസ്റ്റ് ചെയ്തവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ഇവിടെവെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കുകയുമാണ് ചെയ്യുന്നത്. നിയമ ലംഘനങ്ങൾക്കെതിരായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News