സർക്കാർ വകുപ്പുകളിൽ കൂടുതല്‍ സ്വദേശിവത്കരണവുമായി ഒമാൻ
പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും
Update: 2021-06-17 19:05 GMT
ഒമാനിൽ കൂടുതൽ സ്വദേശിവൽക്കരണവുമായി ഭരണകൂടം. സർക്കാർ വകുപ്പുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും വിവിധ തസ്തികകളാണ് സ്വദേശിവത്കരിച്ചിരിക്കുന്നത്. പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും.
സിസ്റ്റം ഡെവലപ്പ്‌മെൻറ് ആൻഡ് അനാലിസിസ്, വെബ് ഡിസൈൻ, ടെക്‌നികൽ സപ്പോർട്ട് വിഭാഗങ്ങളാണ് സ്വദേശിവത്കരിച്ചത്. ഈ തസ്തികകളിൽ സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. ഇക്കാര്യം അറിയിച്ച് ഗതാഗത, വാർത്താ വിനിമയ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു.
കംപ്യൂട്ടർ ടെക്‌നീഷ്യൻ, കംപ്യൂട്ടർ എൻജിനീയർ, ഇലക്ട്രോണിക് കംപ്യൂട്ടർ ടെക്‌നീഷ്യൻ, ഇലക്ട്രോണിക് കംപ്യൂട്ടർ തുടങ്ങിയ തസ്തികകളും സ്വദേശിവത്കരിച്ച വിഭാഗങ്ങളിൽ ഉൾപ്പെടും.