ബിഎംഡബ്ലിയു എക്‌സ് സിക്‌സ് മോഡല്‍ കാറുകള്‍ ഖത്തര്‍ തിരിച്ചുവിളിക്കുന്നു

ഈ മോഡല്‍ വാഹനങ്ങളുടെ ഉടമകളോട് ഉടന്‍ തന്നെ ഡീലര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും മന്ത്രാലയം നിര്‍ദേശിച്ചു.

Update: 2021-09-23 16:19 GMT
Advertising

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയു കമ്പനിയുടെ എക്‌സ് സിക്‌സ് മോഡല്‍ കാറുകള്‍ ഖത്തര്‍ വ്യവസായ മന്ത്രാലയം തിരിച്ചുവിളിക്കുന്നു. 2007-2014 കാലയളവില്‍ പുറത്തിറക്കിയ ഫോര്‍ട്ടി ഐ മോഡല്‍ കാറുകളാണ് തിരിച്ചുവിളിക്കുന്നത്. മുന്‍ സീറ്റിലെ എയര്‍ബാഗിന്റെ പ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ തകരാറിനെ തുടര്‍ന്നാണ് തീരുമാനം.

ഈ മോഡല്‍ വാഹനങ്ങളുടെ ഉടമകളോട് ഉടന്‍ തന്നെ ഡീലര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും മന്ത്രാലയം നിര്‍ദേശിച്ചു. മന്ത്രാലയത്തിന്റെ 16001 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലും ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാവുന്നതാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News