ഖത്തറില്‍ ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നവരെ സഹായിക്കാന്‍ സിഗ്നേച്ചര്‍ കോര്‍പ്പറേറ്റ് സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു
ഖത്തറില്‍ ബിസിനസ് തുടങ്ങാന്‍ ആവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കുന്ന ഒറ്റ പ്ലാറ്റ്ഫോമാണ് സിഗ്നേച്ചര്‍ കോര്‍പ്പറേറ്റ് സര്‍വീസ്.
ഖത്തറില്‍ ബിസിനസ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ മുഴുവന്‍ സര്‍വീസുകളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിക്കൊണ്ട് സിഗ്നേച്ചര്‍ കോര്‍പ്പറേറ്റ് സര്‍വീസ് ദോഹയില്‍ പ്രവര്‍ത്തനം തുടങ്ങി. നിയമപരവും ഔദ്യോഗിക പരവുമായ നടപടികള്‍ തുടങ്ങി ബിസിനസ് പങ്കാളികളെ വരെ ലഭ്യമാക്കുമെന്നതാണ് സിഗ്നേച്ചര്‍ സര്വീസിന്റെ പ്രത്യേകത.
ബിസിനസ് രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ഖത്തറില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടേണ്ടതില്ല.
ദോഹ സി റിങ് റോഡില്‍ ഹിലാല്‍ ഹോളിഡേവില്ല ഹോട്ടലിനടുത്തായി സ്ഥിതിചെയ്യുന്ന ഐകോണിക് ബില്‍ഡിങില്‍ ആരംഭിച്ച സിഗ്നേച്ചര്‍ ഓഫീസിലെത്തിയാല്‍ മുഴുവന്‍ ആവശ്യങ്ങളും പൂര‍്ത്തീകരിച്ചു നല്‍കാന്‍ വിദഗ്ദ്ധരായ ജീവനക്കാര്‍ തയ്യാറാണ്. ഖത്തറില്‍ ബിസിനസ് തുടങ്ങാന്‍ ആവശ്യമായ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നല്‍കുന്ന ഒറ്റ പ്ലാറ്റ്ഫോമാണ് സിഗ്നേച്ചര്‍ കോര്‍പ്പറേറ്റ് സര്‍വീസ്.
ഔദ്യോഗിക തലത്തിലും ഭരണ തലത്തിലും പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍, നിയമപരവും സാമ്പത്തിക പരവുമായ വശങ്ങള്‍, മാനുഷിക വിഭവം തുടങ്ങി ഖത്തരി ബിസിനസ് സ്പോണ്‍സറെ വരെ നല്‍കുന്നതാണ് സിഗ്നേച്ചര്‍ സര്വീസിന്റെ പ്രത്യേകത. പിആര്‍ഓ സര്‍വീസ്, ഫ്രീ ബിസിനസ് കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയവയും സിഗ്നേച്ചര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ദോഹയുടെ പ്രധാനഭാഗത്ത് ഏറ്റവും ആകര്‍ഷകമായ പശ്ചാത്തലത്തില്‍ എല്ലാ സൌകര്യങ്ങളോടും സംവിധാനങ്ങളോടും കൂടിയ ഓഫീസും സിഗ്നേച്ചര്‍ ഒരുക്കി നല്‍കും. കോര്‍പ്പറേറ്റ് സര്‍വീസ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള മലയാളികള്‍ ചേര്‍ന്നാണ് സിഗ്നേച്ചര്‍ സര്‍വീസിന് രൂപം നല്‍കിയിരിക്കുന്നത്
ബിസിനസ് മേഖല കൂടാതെ വിദേശ സര്‍വകലാശാലകളില്‍ ഉന്നത പഠനം ആഗ്രഹിക്കുന്ന പ്രവാസി വിദ്യാര്‍ത്ഥികള‍്ക്ക് ആവശ്യമായ സേവനങ്ങളും സിഗ്നേച്ചര്‍ ഒരുക്കിക്കൊടുക്കുമെന്ന് സിഗ്നേച്ചര്‍ പ്രസിഡന്‍റ് മുഹമ്മദ് അസ്ലം പറയുന്നു. മലയാളികളായ ഷംസീര്‍ ഹംസയും അലി ഹസ്സനുമാണ് സിഗ്നേച്ചറിന്‍റെ സഹസ്ഥാപകര്‍.