സൗദിയിൽ 102 പേർക്ക് കൂടി കോവിഡ്; 6 മരണം
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,34,908 ആയി
Update: 2021-09-10 18:09 GMT
സൗദിയിൽ 102 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 74 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 545,829 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 534,908 ഉം ആയി.
ആറ് പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 8,610 ആയി. നിലവിൽ ചികിത്സയിലുള്ളത് 2,311 രോഗികൾ മാത്രമാണ്. ഇവരിൽ 542 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗ മുക്തിനിരക്ക് 97.99 ശതമാനവും മരണനിരക്ക് 1.57 ശതമാനവുമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 38, മക്ക 19, കിഴക്കൻ പ്രവിശ്യ 7, ജീസാൻ 7, മദീന 7, അൽ ഖസീം 5, അസീർ 4, നജ്‌റാൻ 4, തബൂക്ക് 3, അൽ ജൗഫ് 2, വടക്കൻ അതിർത്തി മേഖല 2, ഹായിൽ 1, അൽ ബാഹ 2.
ഇതുവരെ രാജ്യത്ത് 3,90,54,479 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.