പതിനാറു മേഖലകളിലെ വിദേശ തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി

വിദേശി തൊഴിലാളികളുടെ ഇഖാമയിലെ പ്രഫഷനുകള്‍ക്ക് തുല്യമായ പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് പുതിയ നിബന്ധന.

Update: 2021-08-18 17:33 GMT
Editor : Suhail | By : Web Desk
Advertising

സൗദിയിൽ 16 മേഖലകളിലുള്ള വിദേശ തൊഴിലാളികൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. സൗദി മുൻസിപ്പൽ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നത്.  എയർ കണ്ടീഷനിങ്, ഇലക്ട്രോണിക്സ് ടെക്നീഷ്യന്മാർ, പ്ലംബർമാർ, ഇലക്ട്രീഷൻമാർ, ബാർബർമാർ, തുടങ്ങിയവർക്ക് നിബന്ധന ബാധകമാകും.

രാജ്യത്തെ തൊഴില്‍ മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ മേഖലയില്‍ പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന നല്കുന്നതിനും ലക്ഷ്യമിട്ടാണ് നിബന്ധന നടപ്പിലാക്കുന്നത്. സൌദി നഗര ഗ്രാമകാര്യ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

വിദേശി തൊഴിലാളികളുടെ ഇഖാമയിലെ പ്രഫഷനുകള്‍ക്ക് തുല്യമായ പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് പുതിയ നിബന്ധന. ആദ്യ ഘട്ടത്തില്‍ പതിനാറ് വിഭാഗങ്ങള്ക്കാണ് നിബന്ധന ബാധകമാക്കുക. ഇത്രയും വിഭാഗങ്ങളുടെ കീഴില്‍ വരുന്ന എഴുപത്തിരണ്ടോളം തസ്തികകളിലുള്ളവര്‍ക്ക് സര്ട്ടിഫിക്കറ്റ് നിര്ബന്ധമായിതീരും.

എയര്‍ കണ്ടീഷനിംഗ്, ഇലട്രോണിക്സ്, സാറ്റലൈറ്റ് ടെക്നീഷ്യന്മാര്‍, പ്ലംബര്‍, കാര്‍പെന്‍റര്‍, ഇലക്ട്രീഷ്യന്‍, മേസണ്‍, പൈയിന്‍‌റര്‍, കൊല്ലന്‍, ഫര്‍ണിച്ചര്‍, വാട്ടര്‍ ടാങ്ക് ക്ലീനിര്‍, ബാര്ബര്‍, മരം മുറിക്കാരന്‍, പെസ്റ്റ് കണ്ട്രോളര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്ക്കാണ് പുതിയ നിബന്ധന ബാധകമാകുക.

മുനിസിപ്പല്‍ മന്ത്രാലയമാണ് ലൈസന്‍സുകള്‍ അനുവദിക്കുക. തൊഴിലാളിയുടെ പ്രവൃത്തി പരിചയം, അക്കാദമിക് കോഴ്സുകളുടെ പൂര്‍ത്തീകരണം എന്നിവ അടിസ്ഥാനമാക്കിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക. തുടക്കത്തില്‍ സ്ഥാപനത്തിലെ ഒരാളെങ്കിലും യോഗ്യത നേടിയാല്‍ മാത്രമേ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ശേഷം ഇതിന്റെ തോത് 50 ശതമാനം വരെയായി ഉയര്‍ത്താനാണ് പദ്ധതി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News