എയർ ഇന്ത്യയുമായി കോഡ് ഷെയറിംഗിന് സൗദി എയർലൈൻസ്; പങ്കാളിത്ത കരാർ ചർച്ച ചെയ്തതായി അതികൃതർ

ഇന്ത്യൻ സൗദി യാത്രക്കാർക്ക് മികച്ച സേവനങ്ങളും കൂടുതൽ സർവീസുകളും ഒരുക്കുന്നതിന്റെ ഭാഗമാണ് ഉടമ്പടി.

Update: 2024-06-07 17:29 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ് : എയർ ഇന്ത്യയുമായി കോഡ് ഷെയർ ഉടമ്പടിയുൾപ്പെടെയുള്ള പങ്കാളിത്ത കരാറിന് ശ്രമം നടത്തിവരുന്നതായി സൗദി എയർലൈൻസ്. ഇന്ത്യൻ സൗദി യാത്രക്കാർക്ക് മികച്ച സേവനങ്ങളും കൂടുതൽ സർവീസുകളും ഒരുക്കുന്നതിന്റെ ഭാഗമാണ് ഉടമ്പടി. സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ ആന്റ് മീഡിയ അഫയേഴ്സ് ജനറൽ മാനേജർ അബ്ദുല്ല അൽസഹറാനിയാണ് ഇക്കര്യങ്ങൾ വ്യക്തമാക്കിയത്. ഇതിനിടെ സൗദിയ പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയർബസുമായി ചർച്ചകൾ നടത്തിയതായുള്ള റിപ്പോർ്ട്ടുകളും പുറത്ത് വന്നു. ആഗോളടിസ്ഥാനത്തിൽ വ്യോമയാന മേഖലയിൽ വർധിച്ചുവരുന്ന മാത്സര്യത്തിൽ പരസ്പര പങ്കാളിത്തം വർധിപ്പിക്കുക, ഇന്ത്യയിൽ നിന്നും കൂടുതൽ സന്ദർശകരെ സൗദിയിലേക്ക് ആകർഷിക്കുക തുടങ്ങിയവയും ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.

15 ലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും സൗദിയിലെത്തിയത്. ഇത് എഴുപത്തിയഞ്ച് ലക്ഷമായി ഉയർത്താൻ ആഗ്രഹിക്കുന്നതായും അൽഷഹ്റാനി പറഞ്ഞു. ഇതിനിടെ സൗദിയ കൂടുതൽ വിമാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇതിനായി എയർബസുമായി ചർച്ചകൾ നടത്തിവരുന്നതായാണ് റിപ്പോർട്ട്. സൗദിയയുടെയും ഫ്ളൈഡീലിന്റെയും ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് കഴിഞ്ഞ മാസം 105 നാരോ ബോഡോ എയർബസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. എന്നാൽ തങ്ങൾക്ക് ഇത്തരത്തിലുള്ള 180 വിമാനങ്ങളുടെ ആവശ്യമുണ്ടെന്ന് സൗദിയ മേധവി അൽഷഹ്റാനി പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News