പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ
ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്
പുതിയ ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കി സൗദി അറേബ്യ. ഉന്നത സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ പാസ്പോർട്ടിന്റെ പ്രത്യേകത.
ഒറ്റ നോട്ടത്തിൽ വ്യത്യാസം തോന്നില്ലെങ്കിലും ഒട്ടേറെ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ പ്രകാശനം ചെയ്തു.
പഴയ പാസ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി പുതിയ പാസ്പോർട്ടിൽ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ ഫോട്ടോ സ്‌കാൻ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾക്ക് അറിയാൻ സാധിക്കുമെന്നതാണ് പ്രത്യേകത.