സൗദിയിൽ ഗുരുതര കോവിഡ് കേസുകൾ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,697 പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ 3370 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 3464 പേർക്ക് ഭേദമാകുകയും ചെയ്തു.
സൗദിയിൽ ആഴ്ചകൾക്ക് ശേഷം ഇന്ന് അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. പുതിയ കോവിഡ് കേസുകളിലും കുറവാണ് റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രകടമായ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,697 പേരിൽ കോവിഡ് പരിശോധന നടത്തിയപ്പോൾ 3370 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 3464 പേർക്ക് ഭേദമാകുകയും ചെയ്തു. കൂടാതെ 21 പേർ അത്യാസന്ന നില തരണം ചെയ്തിട്ടുണ്ട്. ഇതോടെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 1069 ലെത്തി. ആഴ്ചകൾക്ക് ശേഷമാണ് അത്യാസന്ന നിലയിലുള്ളവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞ് 2.53 ശതമാനത്തിലെത്തി. പ്രധാന നഗരങ്ങളിലെല്ലാം ആക്ടീവ് കേസുകൾ കുറഞ്ഞ് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തൊട്ടാകെ 32,000ൽ അധികം പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.