സൗദിയിൽ കോവിഡ് മുക്തിയിൽ വൻ വർധനവ്; 2000 പേർക്ക് രോഗം ഭേദമായി

4600 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു

Update: 2022-01-11 15:41 GMT
Advertising

സൗദിയിൽ രണ്ടായിരത്തിലധികം പേർക്ക് ഇന്ന് കോവിഡ് ഭേദമായി.4600 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തോളമായി ഉയർന്നു.

2020 ഓഗസ്റ്റ് 23ന് ശേഷം ആദ്യമായാണ് രാജ്യത്തെ കോവിഡ് മുക്തി രണ്ടായിരത്തിന് മുകളിലേക്കുയരുന്നത്. രോഗമുക്തിയിൽ പ്രകടമായ വൻ വർധനവ് ജനങ്ങളിൽ ആശ്വാസം വർധിപ്പിച്ചു. അതേ സമയം 4652 പേർക്ക് കൂടി ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒ്ന്നര ലക്ഷത്തിലധികം പേരിൽ നടത്തിയ പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. ഇന്നത്തേതുൾപ്പെടെ 29,728 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ഇതിൽ 190 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇത് വരെ 45 ലക്ഷത്തോളം പേർ സൗദിയിൽ നിന്നും ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News