വാക്‌സിനെടുക്കാത്ത കോവിഡ് രോഗികൾ 10 ദിവസം ക്വാറന്റൈൻ പാലിക്കണം: സൗദി
വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നതെങ്കിൽ പോസിറ്റീവ് സാമ്പിൾ സ്വീകരിച്ച് ഏഴു ദിവസം ഹോം ക്വാറന്റൈന് പാലിച്ചാൽ മതിയാകും. ഇത്തരകാർക്ക് അവസാനത്തെ 24 മണിക്കൂർ പനിക്കുള്ള മരുന്നുകൾ ഉപയോഗിക്കാതെ പനിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടാകാൻ പാടില്ല.
വാക്സിനേഷൻ പൂർത്തിയാക്കാത്ത കോവിഡ് രോഗികൾ 10 ദിവസം ഹോം ക്വാറന്റൈൻ പാലിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം. ഇത്തരക്കാർക്ക് അവസാനത്തെ മൂന്നു ദിവസം മരുന്നുകൾ ഉപയോഗിക്കാതെ തന്നെ പനി വിട്ടാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കാവൂവെന്നും മന്ത്രാലയം വ്യക്തമാക്കി. ഒപ്പം മറ്റു രോഗലക്ഷണങ്ങളിലും കുറവുണ്ടാകണം. എങ്കിൽ ഇവർക്ക് പത്താം ദിനം ക്വാറന്റൈൻ അവസാനിപ്പിക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നതെങ്കിൽ പോസിറ്റീവ് സാമ്പിൾ സ്വീകരിച്ച് ഏഴു ദിവസം ഹോം ക്വാറന്റൈന് പാലിച്ചാൽ മതിയാകും. ഇത്തരകാർക്ക് അവസാനത്തെ 24 മണിക്കൂർ പനിക്കുള്ള മരുന്നുകൾ ഉപയോഗിക്കാതെ പനിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടാകാൻ പാടില്ല. കൂടാതെ മറ്റു രോഗലക്ഷണങ്ങൾ കുറയുകയും വേണം. ക്വാറന്റൈന് കാലം പൂർത്തിയാക്കുകയും രോഗമുക്തി വ്യവസ്ഥകൾ കൈവരിക്കുകയും ചെയ്താൽ രോഗമുക്തി സ്ഥിരീകരിക്കാൻ പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. രോഗമുക്തി നേടിയാലുടൻ അടിസ്ഥാന വാക്സിൻ ഡോസുകളും ബൂസ്റ്റർ ഡോസും സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.