നിയമലംഘനം; മുന്നൂറിലേറെ ഇന്ത്യക്കാരെ കൂടി നാടുകടത്തി സൗദി

ഇതോടെ ഈ മാസം സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ഇന്ത്യയിലെത്തിയവരുടെ എണ്ണം എഴുന്നൂറു കവിഞ്ഞു.

Update: 2021-08-30 18:11 GMT
Editor : Suhail | By : Web Desk
Advertising

താമസ രേഖയില്ലാത്തതിനും ഇഖാമയിൽ രേഖപ്പെടുത്താത്ത ജോലി ചെയ്തതിനും നിയമ ലംഘനത്തിനും 380 ഇന്ത്യക്കാരെ കൂടി സൗദി നാടു കടത്തി. ഇതിൽ മുപ്പത് പേർ മലയാളികളാണ്. ഇതോടെ ഈ മാസം സൗദിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്നും ഇന്ത്യയിലെത്തിയവരുടെ എണ്ണം 763 ആയി.

തൊഴില്‍, താമസ നിയമലംഘനത്തിന്റെ പേരില്‍ പിടിയിലായി തര്‍ഹീലില്‍ അഥവാ നാടു കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞവരെയാണ് നാട്ടിലെത്തിക്കുന്നത്. 380 ഇന്ത്യക്കാരായ നിയമലംഘകരെ കൂടി ഇന്നലെ സൗദി എയര്‍ലൈന്‍സില്‍ ഡല്‍ഹിയിലെത്തിച്ചു.

150 പേര്‍ കൂടി നാടുകടത്തല്‍ കേന്ദ്രത്തിലുണ്ട്. ഇവർക്കായി അടുത്ത വിമാനം സജ്ജമാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇവര്‍ക്കാവശ്യമായ രേഖകൾ ശരിയാക്കി നൽകുക.

ഇന്നലെ 30 മലയാളികളടക്കം 380 പേരാണ് നാട്ടിലെത്തിയത്. യു പി, ബീഹാര്‍ സ്വദേശികളാണ് ഭൂരിഭാഗവും. തൊഴില്‍, താമസ നിയമലംഘനത്തിന്റെ പേരില്‍ പരിശോധന വ്യാപകമാണ്. ഇതിനാൽ എല്ലാ മാസവും നിരവധി ഇന്ത്യക്കാര്‍ തര്‍ഹിലിലെത്തുന്നുണ്ട്.

ഈ നിയമലംഘനത്തിന് പിടിക്കപ്പെട്ടവരില്‍ ക്രിമിനല്‍ കേസുകളില്‍ പെടാത്തവരെ സൗദി സര്‍ക്കാരിന്റെ ചെലവിലാണ് അവരുടെ നാടുകളിലേക്ക് അയക്കാറുള്ളത്. 300 ഓളം പേര്‍ ഉണ്ടെങ്കില്‍ ഒരു വിമാനത്തില്‍ എല്ലാവരെയും അയക്കുകയാണ് പതിവ്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News