വീണ്ടും ടൂറിസ്റ്റുകളെ സ്വീകരിക്കാനൊരുങ്ങി സൗദി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അവസരമില്ല

രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അനുവാദമുണ്ടാകുക.

Update: 2021-07-30 17:42 GMT
Advertising

കോവിഡിന് ശേഷം ടൂറിസ്റ്റുകളെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. ആഗസ്ത് ഒന്ന് മുതല്‍ വീണ്ടും ടൂറിസ്റ്റുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് അനുവാദമുണ്ടാകുക. എന്നാല്‍ ഇന്ത്യയുള്‍പ്പെടെ സൗദിയുടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുമതിയില്ല.

സൗദി ടൂറിസം മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ആഗസ്ത് ഒന്ന് മുതല്‍ രാജ്യത്തേക്ക് വീണ്ടും ടൂറിസ്‌കള്‍ക്ക് അനുവാദം നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശന അനുമതി. രാജ്യത്ത് അംഗീകരിച്ച ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനിക്ക, മൊഡേണ എന്നീ വക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ ഒരു ഡോസ് വാക്‌സിന്‍ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടാകുക. ഇവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ളവയില്‍ ഇളവും ലഭിക്കും.

എന്നാല്‍ രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് ചട്ടങ്ങള്‍ക്ക് വധേയമായിട്ടായിരിക്കും പ്രവേശനം. ഇത് പ്രകാരം എഴപത്തി രണ്ട് മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി ആര്‍ ടെസ്റ്റ് ഉള്‍പ്പെടെയുള്ളവ ഹാജരാക്കേണ്ടി വരും. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസകള് അനുവദിക്കും എന്നതില് വ്യക്തത വന്നിട്ടില്ല. നിലവില്‍ സൗദി അറേബ്യ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News