സൗദിയിൽ ചെറുകിട സ്ഥാപനങ്ങളുടെ അടച്ചു പൂട്ടൽ, പിഴ കുറച്ചത് പ്രതിസന്ധി കുറക്കാനെന്ന് തൊഴിൽ മന്ത്രാലയം

കൊറോണ വൈറസ് വ്യാപനം മുതൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളെ പിന്തുണ്ക്കുന്നതിനായി മന്ത്രാലയം പദ്ധതികൾ ആരംഭിച്ചിരുന്നു. ചട്ടങ്ങൾ കൃത്യമായി പാലിച്ച സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം ജീവനക്കാർക്ക് ലെവി തുക അന്നൊഴിവാക്കി. സൗദി പൗരന്മാരുടെ ശമ്പളത്തതിൽ ഒരു പങ്കും ഭരണകൂടം വഹിച്ചു. ചെറുകിട സ്ഥാപനങ്ങൾക്ക് ബാധ്യതയൊഴിവാക്കാനായിരുന്നു ഇത്.

Update: 2021-12-19 14:57 GMT
Advertising

ചെറുകിട സംരംഭകർ സ്ഥാപനങ്ങൾ അടച്ചുപൂട്ടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതായി സൗദി തൊഴിൽ മന്ത്രാലയ വക്താവ്. ഇതിന്റെ ഭാഗമായാണ് പിഴ സംഖ്യ കുറച്ചത്. സ്വകാര്യ മേഖലയെ സഹായിക്കാനായി പുതിയ ബജറ്റിലും പദ്ധതികളുണ്ട്. സ്വദേശിവത്കരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ച് പിഴ ഈടാക്കുന്ന രീതി കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ചെറുകിട സ്ഥാപനങ്ങൾ പിഴ കാരണം പ്രയാസപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഇത്. ചെറുകിട സംരംഭകർ തൊഴിൽ വിപണി വിടുന്നത് തടയാൻ പരമാവധി പ്രവർത്തിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സഅദ് ആൽ ഹമാദ് അൽ ഹമദ് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മുതൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളെ പിന്തുണ്ക്കുന്നതിനായി മന്ത്രാലയം പദ്ധതികൾ ആരംഭിച്ചിരുന്നു. ചട്ടങ്ങൾ കൃത്യമായി പാലിച്ച സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം ജീവനക്കാർക്ക് ലെവി തുക അന്നൊഴിവാക്കി. സൗദി പൗരന്മാരുടെ ശമ്പളത്തതിൽ ഒരു പങ്കും ഭരണകൂടം വഹിച്ചു. ചെറുകിട സ്ഥാപനങ്ങൾക്ക് ബാധ്യതയൊഴിവാക്കാനായിരുന്നു ഇത്. ആകർഷകവും മത്സരപരവുമായ അന്തരീക്ഷമാക്കി സൗദി വിപണിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം പറഞ്ഞു. തൊഴിൽ നിയമലംഘനങ്ങൾക്ക് പുതിയ രീതി പ്രകാരം സ്ഥാപനങ്ങളെ മൂന്നായി തരം തിരിച്ചാണ് പിഴ. 51ലേറ ജീവനക്കാരുള്ളവലിയ സ്ഥാപനങ്ങൾ, 11-50 ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾ, 10ൽ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപങ്ങൾ എന്നിങ്ങിനെയാണ് തരം തിരിവ്. വലിയ സ്ഥാപനത്തിന് പതിനായിരം റിയാൽ ഈടാക്കുന്ന നിയമ ലംഘനത്തിന് ചെറുകിട സ്ഥാപനങ്ങൾക്ക് ഇനി മുതൽ 2500 റിയാൽ മാത്രമേ ഈടാക്കൂ. നേരത്തെ എല്ലാവർക്കും ഒരേ പിഴയായിരുന്നു രീതി. അതേ സമയം ഗുരുതര ചട്ട ലംഘനങ്ങളായ ശമ്പളം വൈകിക്കൽ, അധിക സമയത്തിന് അലവൻസ് നൽകാതിരിക്കൽ, സ്ത്രീകളോടുള്ള വിവേചനം എന്നിവക്ക് എല്ലാവർക്കും ഒരു പിഴ തുടരും. ഇനി പിഴ ഈടാക്കിയാൽ പോലും രേഖകളോടെ ഇത് ചോദ്യം ചെയ്യാനും അപ്പീലിനും സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടാകും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News