2022ൽ കോവിഡിനെതിരെ ആഗോള പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
ഗുരുതര പ്രത്യാഘാതങ്ങൾക്ക് സാധ്യതയുള്ള പ്രത്യേക വിഭാത്തിൽ പെട്ടവർക്ക രണ്ടോ മൂന്നോ വർഷം കൂടി എല്ലാ വർഷവും ബൂസ്റ്റർ ഡോസ് ആവശ്യമായി വരുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
അടുത്ത വർഷം പകുതിയോടെ കോവിഡിനെതിരെ ആഗോള പ്രതിരോധ ശേഷി കൈവരിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. അതിന് ശേഷം ബൂസ്റ്റർ ഡോസുകൾ എല്ലാവർക്കും ആവശ്യമായി വരില്ല. എന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് സാധ്യതയുള്ള പ്രത്യേക വിഭാത്തിൽ പെട്ടവർക്ക രണ്ടോ മൂന്നോ വർഷം കൂടി എല്ലാ വർഷവും ബൂസ്റ്റർ ഡോസ് ആവശ്യമായി വരുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
5 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ വിതരണം ആരംഭിച്ചതെന്നും അസീരി കൂട്ടിച്ചർത്തു. രാജ്യത്ത് ഇന്ന് 252 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകൾ 200 ന് മുകളിലെത്തുന്നത്. 109 പേർ രോഗമുക്തി നേടിയതായും, 30 പേർ ഗുരുതരാവസ്ഥയിലായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസ് വ്യാപനം തടയാൻ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണം. ബൂസ്റ്റർ ഡോസുകൾക്ക് എല്ലാ വർഷവും നൽകി വരാറുള്ള ഇൻഫളുവൻസ വാക്‌സിനുമായി ഏറെ സമാനതകളുണ്ട്. വാക്‌സിനേഷൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്